ബിനോയ് കോടിയേരി കേസ്: യുവതിയും നടനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കുമെന്ന് മുംബൈ പൊലീസ്

കേസ് വന്നതിന് ശേഷം ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെപ്പറ്റി പൊലീസ് അന്വേഷണം നടത്തും.

news18
Updated: June 21, 2019, 8:38 AM IST
ബിനോയ് കോടിയേരി കേസ്: യുവതിയും നടനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കുമെന്ന് മുംബൈ പൊലീസ്
binoy kodiyeri
  • News18
  • Last Updated: June 21, 2019, 8:38 AM IST
  • Share this:
മുംബൈ: ബിനോയ് കോടിയേരിക്കെതിരായി ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് മുംബൈ പൊലീസ്. ബിനോയ്ക്കെതിരെ യുവതി ആരോപണങ്ങൾ ഉന്നയിച്ചെത്തിയതിന് പിന്നാലെയാണ് ഇവരും ഒരു ഭോജ്പുരി നടനുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കേസെടുക്കുമെന്നാണ് പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. കേസ് വന്നതിന് ശേഷം ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തും.

Also read-ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ പൊലീസ്; മുംബൈ അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത്

ബിഹാർ സ്വദേശിയായ മുപ്പത്തിമൂന്നുകാരിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡനപരാതിയുമായി രംഗത്തെത്തിയത്. ദുബായിലെ ഡാൻസ് ബാർ ജീവനക്കാരിയായിരുന്ന ഇവരെ വിവാഹവാഗ്ദാനം നൽകി ബിനോയ് പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

First published: June 21, 2019, 8:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading