നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ബിനോയ് കോടിയേരി ചർച്ചയാകാതെ CPM സംസ്ഥാനസമിതി; ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്

    ബിനോയ് കോടിയേരി ചർച്ചയാകാതെ CPM സംസ്ഥാനസമിതി; ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്

    മകനെ സഹായിച്ചിട്ടില്ലെന്നും ഇനി സഹായിക്കുകയില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനസമിതിയിൽ അറിയിച്ചു.

    കോടിയേരി ബാലകൃഷ്ണൻ

    കോടിയേരി ബാലകൃഷ്ണൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: ബിനോയി കോടിയേരി വിഷയം ചർച്ചയാകാതെ സി പി എം സംസ്ഥാനസമിതി. അതേസമയം, തെറ്റു തിരുത്തൽ നടപടികളുമായി സി പി എം മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന സി പി എം സംസ്ഥാനസമിതിക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

      തെറ്റുതിരുത്തൽ നടപടികളുമായി സി.പി.എം മുന്നോട്ടു പോകും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 22 മുതൽ 28 വരെ നേതാക്കന്മാർ ഗൃഹസന്ദർശനം നടത്തും. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും. കാര്യങ്ങൾ വിശദീകരിക്കും. ഓഗസ്റ്റിൽ കുടുംബയോഗം നടത്തുമെന്നും കോടിയേരി അറിയിച്ചു.

      പാർട്ടി അംഗത്വത്തിൽ വർധനഉണ്ടായെന്നും 25,695 പേർ പുതിയ അംഗങ്ങളായി ചേർന്നെന്നും കോടിയേരി പറഞ്ഞു. സി എം പി, സി പി എമ്മിൽ ലയിച്ചതായും സിഎംപിക്കാരായ 3160 പേർക്കു കൂടി അംഗത്വം നൽകുമെന്നും കോടിയേരി അറിയിച്ചു. അതാത് ഘടകത്തിൽ ഭാരവാഹിത്വം നൽകുമെന്നും സംസ്ഥാന കമ്മിറ്റിയിലും ചിലരെ ഉൾക്കൊള്ളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

      മകനെ സഹായിച്ചിട്ടില്ലെന്നും ഇനി സഹായിക്കുകയില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി

      മകനെ സഹായിച്ചിട്ടില്ലെന്നും ഇനി സഹായിക്കുകയില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനസമിതിയിൽ അറിയിച്ചു. ബിനോയിക്കെതിരായ ആരോപണത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ല. ആരോപണങ്ങൾ ബിനോയ് നിഷേധിച്ചെന്നും രേഖകൾ വ്യാജമാണെന്ന് ബിനോയ് പറഞ്ഞതായും കോടിയേരി പറഞ്ഞു.

      First published:
      )}