ഡി.എൻ.എ പരിശോധനക്കായി ബിനോയ് രക്ത സാമ്പിൾ നൽകി
Binoy Kodiyeri gives blood sample for DNA test | രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനാഫലം കോടതിയിൽ നൽകുമെന്ന് പൊലീസ്
news18india
Updated: July 30, 2019, 2:17 PM IST

ബിനോയ് കോടിയേരി
- News18 India
- Last Updated: July 30, 2019, 2:17 PM IST
ഡി.എൻ.എ. പരിശോധനക്കായി ബിനോയ് കോടിയേരി രക്ത സാമ്പിൾ നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനാഫലം കോടതിയിൽ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ദിവസം ബോംബെ ഹൈ കോടതി ഡി.എൻ.എ ടെസ്റ്റിന് ഹാജരാവാൻ ബിനോയിയോട് നിർദ്ദേശിച്ചിരുന്നു.
വിവിധ കാരണങ്ങൾ പറഞ്ഞു കഴിഞ്ഞ രണ്ടാഴ്ചയായി ബിനോയ് കോടിയേരി രക്ത സാമ്പിൾ നൽകാതെ മാറിനിൽക്കുകയായിരുന്നു. ഇന്ന് മുംബൈ പോലീസിന്റെ അകമ്പടിയോടു കൂടി ഫോറൻസിക് അധികൃതരുടെയും സാന്നിധ്യത്തിൽ ആശുപത്രിയിൽ എത്തി രക്ത സാമ്പിളികൾ നൽകുകയായിരുന്നു. പരിശോധന ഫലം സീൽ വച്ച കവറിൽ നൽകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിവിധ കാരണങ്ങൾ പറഞ്ഞു കഴിഞ്ഞ രണ്ടാഴ്ചയായി ബിനോയ് കോടിയേരി രക്ത സാമ്പിൾ നൽകാതെ മാറിനിൽക്കുകയായിരുന്നു.