ലൈംഗിക പീഡനക്കേസ്: ബിനോയ് കോടിയേരി പോലീസ് സ്റ്റേഷനിൽ ഹാജരായി

Binoy Kodiyeri presented in Mumbai police station | മുംബൈ ഒഷിവാര സ്റ്റേഷനിലാണ് ബിനോയ് ഹാജരായത്

news18india
Updated: July 4, 2019, 9:23 PM IST
ലൈംഗിക പീഡനക്കേസ്: ബിനോയ് കോടിയേരി പോലീസ് സ്റ്റേഷനിൽ ഹാജരായി
ബിനോയ് കോടിയേരി
  • Share this:
ലൈംഗിക പീഡന പരാതിയിൽ ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന ബിനോയ് കോടിയേരി ഹാജരായി. ഇന്നലെ രാത്രി എത്തി മുൻ‌കൂർ ജാമ്യ നടപടികൾ പൂർത്തിയാക്കി മടങ്ങി. മുംബൈ ഒഷിവാര സ്റ്റേഷനിലാണ് ബിനോയ് ഹാജരായത്.

ബുധനാഴ്ചയാണ് മുംബൈ ദിൻഡോഷി സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, ഒരാളുടെ ആൾജാമ്യം വേണം, ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണം ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിളുകൾ കൈമാറണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

മുപ്പത്തിമൂന്നുകാരിയായ ബിഹാർ സ്വദേശിനിയുടെ പരാതിയിലാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. ദുബായിൽ ഡാൻസ് ബാർ ജീവനക്കാരിയായിരുന്നു ഇവർ. വിവാഹ വാഗ്‌ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.

First published: July 4, 2019, 8:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading