LIVE | മക്കൾ ചെയ്യുന്ന തെറ്റ് ഏറ്റെടുക്കാനാകില്ല; ബിനോയ് എവിടെയെന്ന് കണ്ടെത്തേണ്ടത് പൊലീസെന്ന് കോടിയേരി

മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക ആരോപണ പരാതി ഉയർന്ന സാഹചര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‌ മാധ്യമങ്ങളെ കണ്ടത്.

  • News18
  • | June 22, 2019, 15:51 IST
    facebookTwitterLinkedin
    LAST UPDATED 4 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    15:55 (IST)

    ബിനോയ് കോടിയേരി എവിടെയാണെന്ന് വ്യക്തമാക്കാനും പത്രസമ്മേളനത്തിൽ കോടിയേരി തയാറായില്ല. മാധ്യമ വാർത്തകളിലൂടെയുള്ള അറിവ് മാത്രമെ തനിക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. 

    15:54 (IST)

    മകനെതിരെ ആരോപണം ഉയർന്നതിനു ശേഷം അഞ്ചാം ദിവസമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണാൻ തയാറായത്. 

    15:46 (IST)

    ആന്തൂർ വിഷയം വിശദമായി ജില്ലാ കമ്മിറ്റി പരിശോധിക്കും. ശ്യാമളയെ പുറത്താക്കാനുള്ള തീരുമാനം പാർട്ടി ഇതുവരെ കൈക്കൊണ്ടിട്ടില്ല.

    15:45 (IST)

    നഗരസഭാ ചെയർപേഴ്സണ് എതിരായ പരാതി പൊലീസ് പരിശോധിക്കുകയാണ്. അക്കാര്യത്തിൽ പാർട്ടി സെക്രട്ടറി ഇടപെടുന്നത് ഉചിതമല്ല. 

    15:45 (IST)

    ലൈസൻസ് നൽകണമെന്ന് നഗരസഭാ ചെർമാൻ നിർദ്ദേശിച്ചിട്ടും അത് നൽകിയില്ല. ജനപ്രതിനിധികൾക്ക് മുകളിൽ സെക്രട്ടറിമാർ വാഴുന്ന അവസ്ഥയുണ്ട്. അത് സർക്കാർ പരിശോധിക്കണം. ഇക്കാര്യത്തിൽ എന്ത് നിയമപരമായ നടപടി വേണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. 

    15:43 (IST)

    ആന്തൂരിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണവും നടക്കുന്നുണ്ടെന്ന് കോടിയേരി. 

    15:42 (IST)

    എല്ലാവർക്കും ഒരു അനുഭവ പാഠമാണിത്. പാർട്ടി സെക്രട്ടറി ആയതിനാലാണ് കുടുംബാംഗങ്ങളും പരിശോധനയ്ക്ക് വിധേയരാകുന്നത്. അക്കാര്യം കുടുംബാംഗങ്ങളും ശ്രദ്ധിക്കണം. 

    15:40 (IST)

    എല്ലാ കാര്യങ്ങളും ബിനോയ് കോടതിയിൽ പറഞ്ഞിട്ടുണ്ട്. കോടതി പരിശോധിക്കുന്ന കാര്യത്തിൽ താൻ അഭിപ്രായം പറയാനില്ല. 

    15:39 (IST)

    പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതു കൊണ്ടല്ല. അത് ഇപ്പോൾ പറയുന്നില്ല. 

    15:39 (IST)

    പരാതിക്കാരിയുടെ കുടുംബം തന്നോട് ഇക്കാര്യത്തെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. 

    മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

    കുടുംബാംഗങ്ങൾ പരിശോധിക്കപ്പെടുന്നത് താൻ പാർട്ടി സെക്രട്ടറി ആയതു കൊണ്ടാണ്. അക്കാര്യം കുടുംബാംഗങ്ങളും ശ്രദ്ധിക്കണം.
    ഇത് എല്ലാവർക്കും അനുഭവ പാഠമാകണമെന്നും കോടിയേരി പറഞ്ഞു. പരാതിക്കാരിയുടെ കുടുംബം തന്നോട് ഇക്കാര്യത്തെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. മക്കൾ ചെയ്യുന്ന തെറ്റ് ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    തത്സമയ വിവരങ്ങൾ ചുവടെ