കൂടുതൽ പ്രതികരിക്കാനില്ല; കേസിനെ നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി

യുവതിയുടെ പരാതിയിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തതിന് പിന്നാലെ ബിനോയ് ഒളിവിൽ പോയിരുന്നു

news18
Updated: July 5, 2019, 10:02 PM IST
കൂടുതൽ പ്രതികരിക്കാനില്ല; കേസിനെ നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി
ബിനോയി കോടിയേരി
  • News18
  • Last Updated: July 5, 2019, 10:02 PM IST
  • Share this:
തിരുവനന്തപുരം: പീഡനപരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി തിരുവനന്തപുരത്തെത്തി. കേസിനെ നിയമപരമായി നേരിടുമെന്ന് ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ബിനോയ് കോടിയേരി പ്രതികരിച്ചു.

യുവതിയുടെ പരാതിയിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തതിന് പിന്നാലെ ബിനോയ് ഒളിവിൽ പോയിരുന്നു. കേസിൽ കഴിഞ്ഞ ദിവസമാണ് മുംബൈ ദിൻഡോഷി കോടതി ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മുംബൈയിൽ എത്തിയ ബിനോയ് ജാമ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരത്ത് എത്തിയത്.

UNION BUDGET 2019: സഞ്ചാരികളേ ഇതിലേ, ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ ഏകീകൃത ട്രാൻസ്പോർട്ട് കാർഡ്

ഓഷിവാര സ്റ്റേഷനിൽ എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അതേസമയം, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപചടി പൊലീസ് ആരംഭിച്ചിട്ടുണ്ട്. യുവതി കോടതയിൽ സമർപ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്തയുടെ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യത്തിൽ വിധി പറഞ്ഞത്.

തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

First published: July 5, 2019, 10:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading