ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ പൊലീസ്; മുംബൈ അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത്

ബിനോയിയെ ഓഷിവാര പോലീസിന് മുന്നില്‍ എത്തിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സംസ്ഥാന പോലീസിന്റെ ആവശ്യം.

news18
Updated: June 21, 2019, 7:25 AM IST
ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ പൊലീസ്; മുംബൈ അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത്
ബിനോയി കോടിയേരി
  • News18
  • Last Updated: June 21, 2019, 7:25 AM IST
  • Share this:
മനു ഭരത്

കണ്ണൂർ: ലൈംഗിക പീഡനപരാതിയിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ പൊലീസ്.ബിനോയിയെ കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നാണ് കണ്ണൂർ പൊലീസ് മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം മുംബൈ പൊലീസ് സംഘം ഇന്ന് ബിനോയിയെ തേടി തിരുവനന്തപുരത്തെത്തും. തലസ്ഥാനത്ത് എകെജി സെന്ററിന്റെ ഭാഗമായുള്ള പാര്‍ട്ടി ഫ്ലാറ്റിലെത്തി നോട്ടീസ് നൽകാനാണ് നീക്കം.

Also read-യുവതിയുടെ ലൈംഗിക പീഡന പരാതി: അറസ്റ്റ് ഭയന്ന് ബിനോയ് കോടിയേരി ഒളിവിൽ; കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ്

ബിനോയ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയുമായി ബിഹാര്‍ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയാണ് രംഗത്തെത്തിയത്. ദുബായിലെ ഒരു ഡാൻസ് ബാർ ജീവനക്കാരിയായിരുന്ന ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് ബിനോയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. ബിനോയ് കോടിയേരിയുടെ മൂന്ന് വിലാസങ്ങളാണ് യുവതി പൊലീസിന് നൽകിയിരുന്നത്. കണ്ണൂരിലെ രണ്ട് മേൽവിലാസങ്ങളിലുള്ള വീടുകളിൽ സംഘം നേരത്തെ നോട്ടീസ് നൽകി... എന്നിട്ടും ബിനോയിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് എത്തി എകെജി സെന്ററിന് കീഴിലുള്ള ഫ്ളാറ്റിൽ കൂടി നോട്ടീസ് നൽകുന്നത്..

Also read-മകന്റെ ആദ്യ പിറന്നാളിന് വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകിയതായി ബിനോയ് കോടിയേരിക്കെതിരെ യുവതിയുടെ പരാതി

അതേസമയം കേരളത്തില്‍ ബിനോയ് ഉണ്ടെന്ന നിഗമനം തെറ്റാണെന്നാണ് കണ്ണൂര്‍ പോലീസ് അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്... എന്നാല്‍ എവിടെയുണ്ടെന്ന് അറിയില്ലെന്നും കണ്ണൂർ പൊലീസ് പറയുന്നു. ബിനോയിയെ ഓഷിവാര പോലീസിന് മുന്നില്‍ എത്തിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സംസ്ഥാന പോലീസിന്റെ ആവശ്യം. കേരളത്തില്‍ മുംബൈ പോലീസ് എത്തിയത് ബിനോയിയെ കസ്റ്റഡിയില്‍ എടുക്കാനായിരുന്നു. എന്നാല്‍ ഈ വിവരം ചോര്‍ന്നതാണ് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കിയത് എന്നും സംഘം കരുതുന്നു. ഈ ഘട്ടത്തിലാണ് അന്വേഷണ സംഘം കേരളത്തില്‍ തുടര്‍ന്ന് കീഴടങ്ങാനുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

Also Read-ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗത്തിന് കേസ്; നടപടി ബീഹാർ സ്വദേശിനിയുടെ പരാതിയിൽ

മുന്‍കൂര്‍ ജാമ്യാപേക്ഷക്കായുള്ള ശ്രമവും അന്വേഷണ സംഘം മുന്നില്‍ കാണുന്നുണ്ട്. ഇതിനാല്‍ പരാതിക്കാരിയില്‍ നിന്നും മറ്റ് സാക്ഷികളില്‍ നിന്നും കൂടുല്‍ തെളിവുകള്‍ ശേഖിരിക്കാനുള്ള ശ്രമവും മുംബൈ സംഘം ഊര്‍ജിതമാക്കി. പരാതിയുടെ സത്യാവസ്ഥ അറിയാന്‍ ബിനോയ് ശാസ്ത്രീയ പരിശോധനക്ക് ഹാജരാവുകയാണ് വേണ്ടത് എന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. ജാമ്യാപേക്ഷ കോടതിയില്‍ വന്നാല്‍ ഈ ആവശ്യം ശക്തമായി അന്വേഷണം സംഘം ഉന്നയിക്കും.

First published: June 21, 2019, 7:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading