തിരുവനന്തപുരം: യുവതിയുടെ ലൈംഗികപീഡന പരാതിയിൽ ബിനോയി കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. മുംബൈ ദിൻഡോഷി കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ അൽപസമയത്തിനകം പരിഗണിക്കും. അതേസമയം, പീഡന പരാതിയിൽപ്പെട്ട് ഒളിവിൽ പോയ ബിനോയി കോടിയേരിക്കെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ചോദ്യം ചെയ്യാൻ കേരളത്തിൽ എത്തിയിട്ടും ബിനോയി കോടിയേരിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. മക്കൾക്കെതിരെ ആരോപണം വരുമ്പോൾ എന്തും ആകാമെന്ന നിലപാടാണ് സിപിഎമ്മിന്: ബിനോയ് കേസിൽ കുമ്മനം
ചോദ്യം ചെയ്യാൻ കേരളത്തിൽ എത്തിയിട്ടും ബിനോയി കോടിയേരിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. കേരളത്തിൽ എത്തിയ അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകും. ഇതിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിന് കീഴിലുള്ള ഫ്ലാറ്റിൽ കൂടി നോട്ടീസ് നൽകുന്നത്. യുവതിയുടെ പരാതിയിലുള്ള മൂന്നാമത്തെ മേൽവിലാസം ഈ ഫ്ലാറ്റിന്‍റേതാണ്. ബിനോയി എവിടെയാണെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് കേരള പൊലീസ് മുംബൈ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഒഷിവാര സബ് ഇൻസ്പെക്ടർ വിനായക്ക് ജാദവും സഹായി ദയാനന്ദ് പവാറുമാണ് കേരളത്തിൽ തെരച്ചിൽ നടത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.