ആലപ്പുഴ: മുൻ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് പൊലീസിനെ സമീപിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ എം ടോമിക്കാണ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കുതിരപന്തി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹസനാണ് പരാതിക്കാരൻ.
ബിഹാർ സ്വദേശിയെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ ബിനോയ് കോടിയേരിയെ അന്വേഷിച്ച് മുംബൈ പൊലീസ് കേരളത്തിലെത്തിയിരുന്നുവെന്നും കണ്ടെത്താത്ത സാഹചര്യത്തിൽ തിരികെ പോകേണ്ടി വന്നിരുന്നുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് മുംബൈ പൊലീസ് ബിനോയിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയായ കേരള പൊലീസ് ബിനോയ് കോടിയേരിയെ കണ്ടെത്തി മുംബൈ പൊലീസിന് കൈമാറണമെന്ന ആവശ്യവുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എത്തിയിരിക്കുന്നത്. പരാതി കേരളത്തിലെ എല്ലാ ഡിവൈ എസ് പിമാർക്കും കൈമാറുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ പൊലീസ് മേധാവി കെ എം ടോമി അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.