HOME » NEWS » Kerala » BINOY VISHWAM TESTED POSITIVE FOR COVID 19 AFTER LDF RALLY ENDS AR

LDF ജാഥ സമാപിച്ചതിന് പിന്നാലെ ബിനോയ് വിശ്വത്തിന് കോവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

എൽഡിഎഫ് ജാഥയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ ബിനോയ് വിശ്വത്തിനൊപ്പം വേദി പങ്കിട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: February 27, 2021, 11:05 AM IST
LDF ജാഥ സമാപിച്ചതിന് പിന്നാലെ ബിനോയ് വിശ്വത്തിന് കോവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
pinarayi - binoy
  • Share this:
തിരുവനന്തപുരം: LDF വികസന മുന്നേറ്റ ജാഥ സമാപിച്ചതിന് പിന്നാലെ തെക്കൻ മേഖല ജാഥ ക്യാപ്റ്റൻ കൂടിയായിരുന്ന ബിനോയ് വിശ്വം എം.പിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ബിനോയ് വിശ്വം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബിനോയ് വിശ്വത്തെ ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിൽ തുടരും. അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു.

ഇടതുമുന്നണിയുടെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റനായിരുന്നു ബിനോയ് വിശ്വം. വെള്ളിയാഴ്ച വൈകിട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. ഇടതുമുന്നണിയുടെ തെക്കൻ മേഖല ജാഥയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ക്യാപ്റ്റൻ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഥാ അംഗങ്ങൾ ഉൾപ്പടെയുള്ളവർ ക്വറന്‍റീനിലും പോകുകയും, പരിശോധനയ്ക്ക് വിധേയരാകേണ്ടിയും വരും.

Also Read- വിദേശരാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് സൗജന്യം: ആരോഗ്യമന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,13,39,805 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4164 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 477, കോഴിക്കോട് 436, കൊല്ലം 372, പത്തനംതിട്ട 314, എറണാകുളം 329, മലപ്പുറം 266, ആലപ്പുഴ 264, തിരുവനന്തപുരം 164, കോട്ടയം 209, കണ്ണൂര്‍ 117, വയനാട് 150, പാലക്കാട് 47, കാസര്‍ഗോഡ് 92, ഇടുക്കി 80 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 4, കണ്ണൂര്‍ 3, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കൊല്ലം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 372, കൊല്ലം 518, പത്തനംതിട്ട 512, ആലപ്പുഴ 263, കോട്ടയം 548, ഇടുക്കി 108, എറണാകുളം 345, തൃശൂര്‍ 276, പാലക്കാട് 173, മലപ്പുറം 213, കോഴിക്കോട് 432, വയനാട് 114, കണ്ണൂര്‍ 128, കാസര്‍ഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 51,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,96,514 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 905 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Published by: Anuraj GR
First published: February 27, 2021, 11:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories