നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാനാകുന്നില്ല; അക്ഷയ സെന്ററുകൾ കയറി ഇറങ്ങി വയോധികർ

  മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാനാകുന്നില്ല; അക്ഷയ സെന്ററുകൾ കയറി ഇറങ്ങി വയോധികർ

  പട്ടികയിൽ അനർഹരായ ഏഴ് ലക്ഷത്തോളം അളുകൾ ഉണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഇരട്ട പെൻഷൻ വാങ്ങുന്നവരും ഏറെയാണ്. അവരെ ഒഴിവാക്കി ബാധ്യത കുറയ്ക്കുവാനും, കൂടുതൽ അർഹരെ ഉൾപ്പെടുത്തുവാനുമാണ് സർക്കാർ മസ്റ്ററിങ്ങിലൂടെ ലക്ഷ്യമിടുന്നത്.

  akshaya

  akshaya

  • Share this:
  കോഴിക്കോട്: ക്ഷേമ പെൻഷനുകൾ വാങ്ങുന്ന അനർഹരെ കണ്ടെത്തുന്നതിനാണ് അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയത്. എന്നാൽ ഒരേ സമയം എല്ലാം അക്ഷയ കേന്ദ്രങ്ങളിലും ഈ ജോലി തുടങ്ങിയതോടെ ദുരിതത്തിലായത് പാവം വയോധികരാണ്. വെബ്സൈറ്റ് സംവിധാനത്തിന്റെ തകരാറാണ് പെൻഷൻകാർക്ക് ദുരിതം സൃഷ്ടിക്കുന്നത്.

  പട്ടികയിൽ അനർഹരായ ഏഴ് ലക്ഷത്തോളം അളുകൾ ഉണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഇരട്ട പെൻഷൻ വാങ്ങുന്നവരും ഏറെയാണ്. അവരെ ഒഴിവാക്കി ബാധ്യത കുറയ്ക്കുവാനും, കൂടുതൽ അർഹരെ ഉൾപ്പെടുത്തുവാനുമാണ് സർക്കാർ മസ്റ്ററിങ്ങിലൂടെ ലക്ഷ്യമിടുന്നത്.

  നവംബർ 30 വരെയാണ് ആയിരുന്നു ആദ്യം സമയം അനുവദിച്ചിരിന്നത്. എന്നാൽ പിന്നീട് ഡിസംബർ 15 വരെ സമയം നീട്ടി നൽകി. പെൻഷൻ മുടങ്ങാതിരിക്കാൻ മസ്റ്ററിങിനായി വയോധികർ കൂട്ടമായി എത്തുന്നതോടെ അക്ഷയ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടിയതോടെ മസ്റ്ററങ്ങിനായി മേഖലകൾ തിരിച്ച് ദിവസങ്ങൾ അനുവദിച്ചു. ഇതിനിടയിൽ സെർവർ തകരാറിലാകുന്നതിനാൽ ബുദ്ധിമുട്ട് ഇരട്ടിയായി.

  തിരക്ക് ഒഴിവാക്കുവാൻ ഒരോ മേഖലയ്ക്കും അനുവദിച്ചിരിക്കുന്ന സമയം പെൻഷൻ വാങ്ങുന്ന പലർക്കും അറിയില്ല. പ്രായം ചെന്നവരും, വൈകല്യം ഉള്ളവരും വാഹനങ്ങൾ പിടിച്ച് അക്ഷയ സെന്ററുകളിൽ എത്തുമ്പോഴാണ് ഈ ദിവസമല്ല എത്തേണ്ടതെന്ന് അറിയുന്നത്. പരിമിതമായ അക്ഷയ കേന്ദ്രങ്ങൾക്കു പുറമെ ബാങ്കുകൾ പോലുള്ള മറ്റ് സംവിധാനങ്ങൾ കൂടി പ്രയോജപ്പെടുത്തിയാൽ പൊതുജനത്തിന്റെ ബുദ്ധിമുട്ട് ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും.
  First published:
  )}