വായനക്കാരെ ഞെട്ടിച്ച അഷിതയുടെ അഭിമുഖം പുസ്തകമായി: ഏറ്റുവാങ്ങുന്നതാര്?

News18 Malayalam
Updated: January 6, 2019, 1:03 PM IST
വായനക്കാരെ ഞെട്ടിച്ച അഷിതയുടെ അഭിമുഖം പുസ്തകമായി: ഏറ്റുവാങ്ങുന്നതാര്?
Mathrubhumi Weekly cover page
  • Share this:
പ്രശസ്ത എഴുത്തുകാരി അഷിതയുമായി പ്രശസ്ത എഴുത്തുകാരൻ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് നടത്തിയ അഭിമുഖം ഏറെ ചർച്ചയായിരുന്നു. മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച അഷിതയുടെ ജീവിതത്തിന്‍റെ നേർസാക്ഷ്യമായിരുന്ന അഭിമുഖം ഏറെ വായനക്കാരെ ഞെട്ടിക്കുകയും ചെയ്ത. ആ അഭിമുഖം പുസ്തകരൂപത്തിൽ പുറത്തിറങ്ങുമ്പോൾ ഏറ്റുവാങ്ങാൻ അഷിത ക്ഷണിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രനെയാണ്. അഭിമുഖം വായിച്ച് ശരിക്കും അമ്പരന്നുപോയെന്ന് തുറന്നു പറഞ്ഞ അദ്ദേഹം ആ ക്ഷണം മറ്റേതൊരു പുരസ്ക്കാരത്തേക്കാളും വലുതാണെന്ന് പറയുന്നു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങ് ജനുവരി 11 വൈകിട്ട് അഞ്ചിന് തൃശൂർ ടൗൺ ഹാളിലാണ്.

മമ്മൂട്ടി എന്താണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് കഴിഞ്ഞ ദിവസം പറഞ്ഞത്?

ബിപിൻ ചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

എ. അയ്യപ്പന്റെ തെറ്റിയോടുന്ന സെക്കൻഡ് സൂചി ഇറങ്ങിയപ്പോഴും ചുള്ളിക്കാടിന്റെ ചിദംബരസ്മരണ മലയാളം വാരികയിൽ വന്നിരുന്നപ്പോഴും ആ ജീവിതമെഴുത്തുകൾ വായിച്ചമ്പരന്നിരുന്നിട്ടുണ്ട്. പക്ഷേ അഷിത, ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനോട് ജിവിതം പറഞ്ഞതു വായിച്ചിട്ട് അമ്പരക്കുക മാത്രമല്ല അകവാള് വെട്ടുകയും ചെയ്തു. സങ്കടങ്ങളുടെ തോരാമഴയും തീരാഖനിയുമായിരുന്നാ ജീവിതം. ആ ജീവിതം പറച്ചിൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുമ്പോൾ അത് ഏറ്റു വാങ്ങുന്നത് ഒരു ചെറുക്കനാകണമെന്നു പറച്ചിലുകാരിയ്ക്കു നിർബന്ധമുണ്ടായിരുന്നു. അവനെയും ഗുരുവായൂരപ്പനെയും മാത്രമേ എഴുത്തുകാരി ചെറുക്കാ എന്നു വിളിക്കാറുള്ളത്രെ. ആരാകുന്നു ആ ചെറുക്കൻ ????????? ഞെട്ടിക്കുന്ന ഒരുത്തരം പറയട്ടേ ? ആക്ച്വലി വല്യ ഞെട്ടലൊന്നും വന്നില്ലേലും ഞെട്ടിത്തെറിച്ച പോലങ്ങഫിനയിച്ചേക്കണേ.

ഞാനാകുന്നു ആ മുതുക്കൻ ചെറുക്കൻ !!!!
ഞെട്ടിയില്ലേ ? സത്യം പറ. ഇല്ലേൽ നരകത്തിൽ പോകുമേ, പറഞ്ഞില്ലെന്നു വേണ്ട.

ഒറ്റ വിളി കൊണ്ടൊരു കൂറ ചെക്കനെ ഗുരൂവായൂർ ഗോവിന്ദന്റെ സ്റ്റാറ്റസിൽ എത്തിച്ച ചുന്ദരി അഷിതാമ്മേ,
ആരോഗ്യമുണ്ടാരുന്നേൽ ഞാൻ തോളിൽ എടുത്തോണ്ട് പറയുന്നിടം വരെ കൊണ്ടു പോയേനെ.( പണ്ടു പ്രേമിച്ചോണ്ടിരുന്നപ്പം ഒരു മൂച്ചിന് മഹാരാജാസിന്റെ വരാന്തേൽ കൂടി പെമ്പ്രന്നോത്തിയെ എടുത്തോണ്ട് നടന്നിട്ടുണ്ട്. സിനിമേലൊന്നും കാണുന്ന പോലത്ര ഈസിയല്ല കേട്ടോ ആ ഇടപാട്‌.)
എന്നതായാലും ശരി ജീവിതത്തിൽ കിട്ടിയതിലേക്കും വെച്ച് മുതുമുട്ടൻ അവാർഡ് ആയിട്ടാണ് ഞാനിതിനെ കാണുന്നത്. അഷിതാമ്മയ്ക്കു ചക്കരയുമ്മ.
വേറെ ഏതൊക്കെ വല്യ അവാർഡാണ് നേരത്തേ കിട്ടിയതെന്ന ഒടക്കു ചോദ്യവുമായിട്ടു വരുന്ന വൃത്തികെട്ടവരെ ബ്ലോക്കിക്കളയുന്നതായിരിക്കും.

അപ്പം ജനുവരി 11ന് തൃശൂർ ടൗൺ ഹാളിൽ വൈകുന്നേരം 5 മണിക്ക് അഷിതാമ്മയെ കാണാനും കേൾക്കാനും വരത്തില്ലയോ? കോട്ടയം പ്രദീപിന്റെ മട്ടിൽ പറഞ്ഞാൽ പി .എൻ .ഗോപീകൃഷ്ണൻ ചേട്ടനുണ്ട്, ശിഹാബുദ്ദീൻ ചേട്ടനുണ്ട്‌, പിന്നെയോ? എന്റെ പുന്നാര പ്രിയച്ചേച്ചിയും. പോന്നോളൂ പോന്നോളൂ.
First published: January 6, 2019, 12:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading