നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

    തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

    എംഎൽഎ ഹോസ്റ്റലിലും പക്ഷികൾ ചത്തു

    തിരുവനന്തപുരത്ത് പക്ഷികൾ കൂട്ടത്തോടെ ചത്തു

    തിരുവനന്തപുരത്ത് പക്ഷികൾ കൂട്ടത്തോടെ ചത്തു

    • Share this:
    തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും പക്ഷിപ്പനിയെന്ന് സംശയം. എം എൽ എ ഹോസ്റ്റൽ ഉൾപ്പെടെ മൂന്നിടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് ആറ്റിങ്ങലിന് സമീപത്തെ ആഴൂരിലെ കായൽതീരത്താണ് കൃഷ്ണപരുന്തുകളെയും കാക്കളെയും ചത്തനിലയിൽ കണ്ടെത്തിയത്.

    ഇന്ന് രാവിലെ കാരോടിന് സമീപത്ത് കാക്കളെയും ചത്ത നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് എംഎഎ ഹോസ്റ്റൽ പരിസരത്തെ മരത്തിൽ മൂന്ന് കൊക്കുകളെ ചത്തനിലയിൽ കണ്ടെത്തിയത്. അസാധാരണ സാഹചര്യം സംശയിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

    BEST PERFORMING STORIES:സിന്ധ്യ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെ [NEWS]Covid19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ കർശനമായി പാലിക്കുക [NEWS]മൊബൈലിൽ ചാറ്റ് ചെയ്ത് ഡ്രൈവിങ്; ബസ് ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് [NEWS]

    ചത്ത പക്ഷികളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീലേക്ക് പരിശോധനയ്ക്കായി അയച്ചു. നാളെ രാവിലെയോടെ ഫലം ലഭിക്കുമെന്ന് ചീഫ് വെറ്റിനറി ഡോക്ടർ പ്രേം ജെയിൻ അറിയിച്ചു.

    വേനൽക്കാലത്ത് ചൂടും വെള്ളംകിട്ടാതെയും പക്ഷികൾ ചത്തുവീഴാറുണ്ടെങ്കിലും കോഴിക്കോട് പക്ഷിപനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുൻകരുതലുകൾ. തലസ്ഥാനത്ത് മുൻ വർഷങ്ങളിൽ ഒന്നും പക്ഷിപനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
    First published:
    )}