• HOME
  • »
  • NEWS
  • »
  • kerala
  • »
  • പക്ഷിപ്പനി: കോഴിക്കോട് കോഴികളേയും വളർത്തുപക്ഷികളേയും കൊന്നു തുടങ്ങി

പക്ഷിപ്പനി: കോഴിക്കോട് കോഴികളേയും വളർത്തുപക്ഷികളേയും കൊന്നു തുടങ്ങി

13000 കോഴികളെയും 3000 വളർത്തു പക്ഷികളെയുമാണ് കൊന്നൊടുക്കുക.

പക്ഷിപ്പനി

പക്ഷിപ്പനി

  • Share this:
    കോഴിക്കോട്: പക്ഷിപ്പനി ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിൽ കോഴികളെയും വളർത്തു പക്ഷികളെയും കൊന്നു തുടങ്ങി. 25 ടീമുകളാണ് ദൗത്യം നടത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിലാണ് നടപടി.

    13000 കോഴികളെയും 3000 വളർത്തു പക്ഷികളെയുമാണ് കൊന്നൊടുക്കുക. മൂന്ന് ദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രതീക്ഷ. പക്ഷിപ്പനി കണ്ടെത്തിയ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കോഴികളെയും വളർത്തു പക്ഷികളെയും കൊല്ലുന്നത്.

    BEST PERFORMING STORIES:ഷാഫി പറമ്പിൽ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് [NEWS]കോവിഡ് 19: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങളിൽ ആശങ്ക അറിയിച്ച് IMA [NEWS]Women's Day 2020 | സാര്‍വദേശീയ സ്ത്രീകളെ, സംഘടിക്കുവിന്‍; [NEWS]

    കഴുത്ത് പിരിച്ചാണ് കോഴികളെയും വളർത്തു പക്ഷികളെയും ദൗത്യ സ്ഥലം കൊന്നൊടുക്കുന്നത്. ദൗത്യം പൂർത്തിയാകുന്നത് വരെ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴിഫാമുകളും ചിക്കൻ സ്റ്റാളുകളും അടച്ചിടും.

    ജാഗ്രത പുലർത്തിയാൽ മതിയെന്നും ആശങ്ക വേണ്ടന്നും മൃഗസംരക്ഷണ ഡയറക്ടർ ഡോ. എം കെ പ്രസാദ് പറഞ്ഞു. കൊന്ന ശേഷം കൂട്ടിയിട്ട് കത്തിക്കാനാണ് തീരുമാനം.
    Published by:Naseeba TC
    First published: