നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Good News: ചിറക് ഒടിഞ്ഞ ദേശാടനപക്ഷി കായൽക്കരയിൽ; ചികിത്സ ഒരുക്കി കുമ്പളങ്ങി

    Good News: ചിറക് ഒടിഞ്ഞ ദേശാടനപക്ഷി കായൽക്കരയിൽ; ചികിത്സ ഒരുക്കി കുമ്പളങ്ങി

    ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പക്ഷിയെ വനംവകുപ്പ് അധികൃതർക്ക് കൈമാറി

    bird

    bird

    • Share this:
    കൊച്ചി: ദേശങ്ങൾ കടന്ന് കഴിഞ്ഞ ജനുവരിയിൽ കൊച്ചിയിൽ എത്തിയ ദേശാടന പക്ഷികളിൽ ഒന്നിനാണ് ചിറക് ഒടിഞ്ഞു പോയത്. ഫ്ലെമിംഗോ വിഭാഗത്തിൽപെട്ട പക്ഷി കുമ്പളങ്ങിയിലെ കായൽതീരത്ത് പറക്കാൻ കഴിയാതെ അവശനിലയിൽ കിടക്കുകയായിരുന്നു. കുമ്പളങ്ങി നേച്ചർ ക്ലബ്ബ് പ്രവർത്തകർ ആണ് പക്ഷിയെ ആശുപത്രിയിലേക്ക് എത്തിച്ചത്.

    മൂന്നുതരം ഫ്ലെമിംഗോകളാണ് ഉള്ളത്. ഇതിൽ ചിറക് ഒടിഞ്ഞ നിലയിൽ ആശുപത്രിയിലേക്ക് എത്തിച്ചത് ഗ്രേറ്റർ വിഭാഗത്തിൽപ്പെട്ട ഫ്ലെമിംഗോയാണ്. വളരെ നീണ്ട കഴുത്തും പിങ്ക് നിറമുള്ള നീളൻ കാലുകളും ആണ് ഇവക്ക് ഉള്ളത്. കായൽക്കരയിലെ ചതുപ്പ്നിറഞ്ഞ പ്രദേശത്ത് ചെറുമീനുകളെയും ഞണ്ടുകളയും ഒക്കെ കഴിച്ചാണ് ഇവയുടെ ആവാസം. ആഫ്രിക്ക യൂറോപ്പ് ഇന്ത്യയിലെ ഗുജറാത്ത് എന്നിവിടങ്ങളിലാണ്ഫ്ലെമിംഗോകളെ കൂടുതലായി കാണാറുള്ളത്.

    Also read: ആനപ്രേമികൾക്കൊരു സന്തോഷ വാർത്ത; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങളിൽ പങ്കെടുക്കാൻ അനുമതി

    30 മുതൽ 40 വർഷം വരെയാണ് ഇവ ജീവിക്കുക. പക്ഷി വലയിൽ കുടുങ്ങിയത് ആകാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ചിറകിന്റെ എല്ല് ഒടിഞ്ഞ് ഒരാഴ്ചയോളമായി എല്ലിന്റെ ഭാഗം ദ്രവിച്ചു തുടങ്ങിയതിനാൽ ആ ഭാഗത്തെ രക്തയോട്ടം നിലച്ചു. പക്ഷിക്ക് ഇനി പറക്കാൻ കഴിയുമോ എന്നും സംശയമാണ്. ഡോക്ടർ സുനിൽ കുമാറിൻറെ നേതൃത്വത്തിൽ പക്ഷിക്ക് അടിയന്തര ശസ്ത്രക്രിയ നൽകി. വേദനസംഹാരിയും ആൻറിബയോട്ടിക്കും നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് പക്ഷിയെ കോടനാട് വനംവകുപ്പ് അധികൃതർ കൊണ്ടുപോയി.

    First published:
    )}