• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേശീയപാത വികസനത്തിന് മരം മുറിച്ച് നൂറിലധികം പക്ഷികൾ ചത്തു വീണ സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി

ദേശീയപാത വികസനത്തിന് മരം മുറിച്ച് നൂറിലധികം പക്ഷികൾ ചത്തു വീണ സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി

മരത്തിൽ കഴിഞ്ഞിരുന്ന പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികളാണ് ചത്തത്.

  • Last Updated :
  • Share this:
    തിരൂർ: മലപ്പുറത്ത് ദേശീയ വികസനത്തിനിടെ മരം മുറിച്ച് പക്ഷികൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

    സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.

    തിരൂരങ്ങാടി വികെ പടിയിലാണ് ദാരുണമായ സംഭവം നടന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ പുളിമരം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വ്യാഴാഴ്ച പിഴുതുമാറ്റിയിരുന്നു. മരത്തിൽ കഴിഞ്ഞിരുന്ന പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികളാണ് ചത്തത്.


    മരം പെട്ടെന്ന് വീണതോടെ കുറേ പക്ഷികൾ പറന്ന് രക്ഷപ്പെട്ടെങ്കിലും കുറേയധികം പക്ഷികൾ താഴെ വീണ് ചത്തു. കൂടുകളിലുണ്ടായിരുന്ന പക്ഷിക്കുഞ്ഞുങ്ങളാണ് കൂടുതലും ചത്തത്.  വൻമരം പെട്ടെന്ന് നിലംപതിച്ചതോടെ പക്ഷികൾ കൂട്ടത്തോടെ പറക്കുന്നതും നിരവധി പക്ഷികൾ മരത്തിനിടയിൽ ചത്ത് വീണതും ദാരുണമായ കാഴ്ച്ചയായിരുന്നു.

    Also read: LKG വിദ്യാർത്ഥിനി സ്കൂൾ ബസ്സിൽ നിന്ന് തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ആലുവയിൽ

    വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് നടപടിയെന്നും ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയാണെന്നും വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു.
    Also read: 'ഗാന്ധിയൻ മോഡൽ' എന്നാണ് ഉദ്ദേശിച്ചത്'; 'സുവർണാവസര' പരാമർശത്തില്‍ പി എസ് ശ്രീധരന്‍പിള്ളയുടെ വിശദീകരണം

    മരം മുറിക്കാന്‍ അനുമതിയുണ്ടെങ്കിലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന് വനം വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിച്ചായിരുന്നു നടപടി.

    സംഭവത്തിൽ ഉത്തരവാദികളായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. മണ്ണുമാന്തി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്.
    Published by:Naseeba TC
    First published: