• HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress Protest | പൊലീസിന് നേരെ വലിച്ചെറിഞ്ഞ ബിരിയാണി ചെമ്പ് കസ്റ്റഡിയിലെടുത്തു; ചെമ്പ് വിട്ടുകിട്ടാന്‍ വാക്കേറ്റം

Congress Protest | പൊലീസിന് നേരെ വലിച്ചെറിഞ്ഞ ബിരിയാണി ചെമ്പ് കസ്റ്റഡിയിലെടുത്തു; ചെമ്പ് വിട്ടുകിട്ടാന്‍ വാക്കേറ്റം

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ബിരിയാണി ചെമ്പ് പൊലീസിന് നേരെ വലിച്ചെറിഞ്ഞത്.

  • Share this:
    കാസര്‍കോട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയ്ക്കിടെ കലക്ട്രേറ്റിലേക്ക് ബിരിയാണി ചെമ്പെറിഞ്ഞ് പ്രവര്‍ത്തകര്‍. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ബിരിയാണി ചെമ്പ് പൊലീസിന് നേരെ വലിച്ചെറിഞ്ഞത്.

    വലിച്ചെറിഞ്ഞ ബിരിയാണി ചെമ്പ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ചെമ്പ് വിട്ടുകിട്ടാനായി പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
    പക്ഷേ പൊലീസ് വിട്ടു നല്‍കാന്‍ തയാറായില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി.

    കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.

    Also Read-Muslim Youth League | 'മുഖ്യമന്ത്രിയ്ക്ക് ലുക്ക്ഔട്ട് നോട്ടീസ്; പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്

    കൊല്ലത്ത് കോണ്‍ഗ്രസ് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ സംയുക്തമായി കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലേക്ക് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും ആര്‍വൈഎഫ് പ്രവര്‍ത്തകനും പരിക്കേറ്റു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പത്തനംതിട്ടയിലും ആലപ്പുഴയിലും മാര്‍ച്ച് പൊലീസ് തടഞ്ഞു.
    Published by:Jayesh Krishnan
    First published: