നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂർ അതിരൂപതയുടെ കലണ്ടറിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും

  തൃശൂർ അതിരൂപതയുടെ കലണ്ടറിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും

  • Last Updated :
  • Share this:
   തൃശൂർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൈവിടാതെ തൃശ്ശൂർ അതിരൂപത. തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയുടെ 2019 വർഷത്തെ കലണ്ടർ ബിഷപ്പ് ഫ്രാങ്കോയുടെ ജനന തീയതിയും ഫോട്ടോയും ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

   കത്തോലിക്കാ സഭയുടെ 2019 വർഷത്തെ കലണ്ടറിലാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലുള്ള ബിഷപ്പ് ഫ്രാങ്കോയുടെ ഫോട്ടോയും ഉൽപ്പെടുത്തിയിരിക്കുന്നത്. ഫ്രാങ്കോ മുളക്കലിന്റെ ജനന തീയതി അടയാളപ്പെടുത്തിയാണ് ഫോട്ടോ. ഇതിനെതിരെ സഭയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റാരോപിതനായ ബിഷപ്പിനെ സഭ ഇപ്പോഴും കൈവിട്ടിട്ടില്ല എന്നത് നാണക്കേടാണെന്നാണ് ആരോപണം.

   പിണറായിയുടെ പ്രേതം പിടികൂടിയോ? എസ്.പിക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി

   ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പിന് ജലന്ധര്‍ രൂപത സ്വീകരണമൊരുക്കുകയും നന്ദി സൂചകമായി പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ മൊഴി നൽകിയ വൈദികൻ മരിച്ച നിലയിൽ കണ്ടെത്തിയത് ദുരൂഹത വർധിപ്പിച്ചു. അതിരൂപതയിലെ ഒന്നര ലക്ഷത്തിലധികം വരുന്ന വിശ്വാസികളുടെ വീടുകളിൽ ബിഷപ്പിന്റെ ഫോട്ടോ അടങ്ങിയ കലണ്ടർ സ്ഥാനം പിടിക്കും.
   First published:
   )}