നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കന്യാസ്ത്രീ പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം നീട്ടി

  കന്യാസ്ത്രീ പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം നീട്ടി

  പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായത്

  ഫ്രാങ്കോ മുളയ്ക്കൽ

  ഫ്രാങ്കോ മുളയ്ക്കൽ

  • Share this:
   കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടിനല്‍കി. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായത്. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടേയും പകര്‍പ്പുകള്‍ ഫ്രാങ്കോ മുളയ്ക്കലിന് കൈമാറി. കേസ് വീണ്ടും ജൂണ്‍ 7ന് പരിഗണിക്കും.

   പീഡന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പാലാ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായത്. ഭരണങ്ങാനം പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം വൈദികരും അനുയായികൾക്കും ഒപ്പമാണ് ബിഷപ്പ് കോടതിയിലെത്തിയത്. തുടര്‍ നടപടികളുടെ ഭാഗമായാണ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യ കാലാവധി നീട്ടിയത്.

   Also read: 'അഭിമാനം തോന്നുന്നു' ദിവസവും നോമ്പെടുത്താണ് അവര്‍ കളിക്കാനിറങ്ങുന്നത്; ഹൈദരാബാദ് താരങ്ങളെക്കുറിച്ച് ധവാന്‍

   ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.
   First published: