'റിസ്ക്കെടുക്കാനില്ല'; തെരുവുനായശല്യം കാരണം സൈക്കിൾ സവാരി നിർത്തുന്നു; ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്
'റിസ്ക്കെടുക്കാനില്ല'; തെരുവുനായശല്യം കാരണം സൈക്കിൾ സവാരി നിർത്തുന്നു; ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്
നമ്മുടെ നാട്ടിലെ തെരുവുനായ ശല്യം ഒരു പരിഷ്കൃത സമൂഹത്തിന് നാണക്കേടാണെന്ന് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്.
Last Updated :
Share this:
കോട്ടയം: തെരുവുനായ ശല്യം കാരണം സൈക്കിൽ സവാരി നിർത്തുന്നതായി ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. രണ്ടു തവണ തെരുവു നായയുടെ കടിയിൽ നിന്ന് രക്ഷപ്പെട്ടെന്നും ഇനി റിസ്ക്കെടുക്കാനില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ നാട്ടിലെ തെരുവുനായ ശല്യം ഒരു പരിഷ്കൃത സമൂഹത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
തെരുവുനായ ശല്യം കൊണ്ട് നഷ്ടമായത് വ്യായാമം മാത്രമല്ല ശുദ്ധ വായുവും പോകുന്ന വഴിയിലെ സാധാരണ മനുഷ്യരുമായുള്ള കുശലം പറച്ചിലും ഒക്കെയാണെന്നും ബിഷപ്പ് പറയുന്നു. അധികാരികൾ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി തുടരുന്ന സൈക്കിൾ സവാരി കഴിഞ്ഞദിവസം അവസാനിപ്പിക്കേണ്ടി വന്നു. പലരും ചോദിക്കുന്നുണ്ട് പിതാവിനെ ഇപ്പോൾ കുറച്ചു ദിവസമായിട്ട് സൈക്കിളിൽ കാണുന്നില്ലല്ലോ എന്ന്. സൈക്കിൾ മുക്ക് ജംഗ്ഷനിൽ നിന്ന് തേവേരി വരെ മിക്കവാറും എല്ലാദിവസവും സൈക്കിൾ ചവിട്ടുമായിരുന്നു. മൂന്നാഴ്ച മുമ്പ് ഒരു ദിവസം സൈക്കിൾ സവാരിക്ക് ഇടയിൽ കഷ്ടിച്ചാണ് ഒരു തെരുവു നായയുടെ കടിയിൽ നിന്ന് രക്ഷപ്പെട്ടത്. അതിനുമുമ്പും ഒരു പ്രാവശ്യം ദൈവകൃപ കൊണ്ട് രക്ഷപ്പെട്ടിരുന്നു. ഇനി റിസ്ക് എടുക്കേണ്ട എന്ന് തീരുമാനിച്ചു.
തെരുവുനായ ശല്യം കൊണ്ട് നഷ്ടമായത് വ്യായാമം മാത്രമല്ല ശുദ്ധ വായു വും പോകുന്ന വഴിയിലെ സാധാരണ മനുഷ്യരുമായുള്ള കുശലം പറച്ചിലും ഒക്കെയാണ്. മുറിക്കുള്ളിലെ വ്യായാമമുറകൾ താല്പര്യമില്ലാത്തതുകൊണ്ട് വ്യായാമത്തിന് മറ്റു വഴികൾ തേടേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലെ ഈ തെരുവുനായ ശല്യം ഒരു പരിഷ്കൃത സമൂഹത്തിന് നാണക്കേട് തന്നെയാണ്. അധികാരികൾ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.