• HOME
 • »
 • NEWS
 • »
 • kerala
 • »
 • K Rail കെ റെയിൽ പശ്ചിമഘട്ടത്തെ ഇല്ലാതാക്കും, സര്‍ക്കാര്‍ പിന്മാറണം: നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാർ കൂറിലോസ്

K Rail കെ റെയിൽ പശ്ചിമഘട്ടത്തെ ഇല്ലാതാക്കും, സര്‍ക്കാര്‍ പിന്മാറണം: നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാർ കൂറിലോസ്

മഹാ പ്രളയങ്ങളില്‍ നിന്നു പോലും പാഠം പഠിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിനു കാലം മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു

 • Share this:
  തിരുവനന്തപുരം: കെ റെയില്‍(K Rail) പദ്ധതിക്കെതിരെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാർ കൂറിലോസ്.(Geevarghese Coorilos ) കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്ന ഈ ജന വിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണംമെന്ന് അദ്ദേഹം പറഞ്ഞു.

  പശ്ചിമ ഘട്ടത്തെ(western Ghats)  ഇല്ലാതാക്കുന്ന ഈ പദ്ധതി വഴി കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടുന്ന ഈ പദ്ധതി ഒരു ചെറിയ വരേണ്യ വര്‍ഗ ന്യൂനപക്ഷത്തിനു മാത്രമേ പ്രയോജനം ചെയ്യൂ. നിലവിലെ പാത ഇരട്ടിപ്പിക്കല്‍ വേഗത്തില്‍ ആക്കി സിഗ്നല്‍ലിംഗ് സംവിധാനം മെച്ചപ്പെടുത്തിയാല്‍ സമയം ഒരു പാട് ലഭിക്കാം എന്നിരിക്കെ യാതൊരു ആവശ്യവും ഇല്ലാത്തതും, അനേക ലക്ഷം ജനങ്ങളെ സ്വന്തം വീട്ടില്‍ നിന്നും ഭൂമിയില്‍ നിന്നും പുറത്താകുന്ന, പരിസ്ഥിതിക്കു വിനാശം ഉണ്ടാക്കുന്ന ഈ പദ്ധതി സര്‍വ വിനാശം സൃഷ്ടിക്കും.

  മഹാ പ്രളയങ്ങളില്‍ നിന്നു പോലും പാഠം പഠിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിനു കാലം മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ് ഇന്ന് തിരുവനന്തപുരത്ത് നടന്ന കെ റെയില്‍ പദ്ധതിക്കെതിരെ ഇന്ന് നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൊടിക്കുന്നില്‍ സുരേഷ്,ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി അടക്കം നിരവധി നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.

  കുര്‍ബാന എകീകരണം; സിനഡ് തീരുമാനം നടപ്പാക്കില്ലെന്ന് അങ്കമാലി അതിരൂപത വൈദിക കൂട്ടായ്മ

  സീറോ മലബാർ സഭ കുർബാന എകീകരണത്തിൽ(Mass Unification)സിനഡ്(Synod)തീരുമാനം നടപ്പാക്കാനാകില്ലെന്നു ആവർത്തിച്ചു എറണാകുളം അങ്കമാലി അതിരൂപത(Angamaly Archdiocese)വൈദിക കൂട്ടായ്മ. തീരുമാനം  അടിച്ചേൽപ്പിച്ചാൽ എതിർക്കുമെന്നും കൂട്ടായ്മ വ്യക്തമാക്കി. അതേ സമയം വൈദിക കൂട്ടായ്മയ്ക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികളും രംഗത്ത് വന്നു.

  കുർബാന എകീകരണം സംബന്ധിച്ച വിഷയത്തിൽ വത്തിക്കാൻ വരെ കബളിപ്പിക്കപ്പെട്ടുവെന്നാണ് വൈദിക കൂട്ടായ്മയുടെ വിലയിരുത്തൽ. അധികാര മോഹികളാണ് സഭയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇവരാണ് ചതി പ്രയോഗത്തിലൂടെ കുർബാന എകീകരണം നടപ്പാക്കിയത്. എന്നാൽ ഇതിനെ എതിർക്കാൻ ഏതറ്റവരെയും പോകുമെന്നും വൈദികർ വ്യക്തമാക്കി. പ്രാർത്ഥനയുടെ എകീകരണം അംഗീകരിക്കും. എന്നാൽ  ജനാഭിമുഖമായി മാത്രമേ കുർബാന നടത്തുകയുള്ളുവെന്നും വൈദികർ പറഞ്ഞു.300 ലധികം വൈദികർ കൂട്ടായ്മയിൽ പങ്കെടുത്തു.കുർബാന ഏകീകരണം  അടിച്ചേൽപ്പിച്ചാൽ എതിർക്കാനാണ് കൂട്ടായ്മയുടെ തീരുമാനം .  നവംബർ പകുതിയോടെ കുർബാന ഏകീകരണം നടപ്പാക്കാനാണ് സിനഡ്  നിർദ്ദേശം.

  കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ  ആരാധനാ ക്രമം ഏകീകരിക്കൽ, എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി  തീരുമാനം വൈകുകയായിരുന്നു.  ഈ വർഷകാല സമ്മേളനത്തിൽ  പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ  നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്, ചങ്ങനാശ്ശേരി പാല അതിരൂപതകളിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു.  ഈ രീതികൾ ഏകോപിപ്പിക്കുകയാണ്  ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ ഇനി മുതൽ കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമാകും, പ്രധാന ഭാഗം പൂർണ്ണമായി അൾത്താരയ്ക്ക അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യവും കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും. ഡിസംബർ ആദ്യവാരമാകും പുതിയ പരിഷ്കാരം നടപ്പിക്കി തുടങ്ങുക. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും നേരത്തെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. അമ്പത് വർഷമായി തുടരുന്ന രീതി മാറ്റാൻ ആകില്ലെന്നാണ് നിലപാട്.

  കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുർബ്ബാന അർപ്പണരീതി.   ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന  നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാനാണ്‌ സിനഡു തീരുമാനം . വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡ് അഭ്യർത്ഥിച്ചിരുന്നു.

  ഏകീകരിച്ച  കുർബ്ബായർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ മേൽപറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും  നവംബർ 28നു തന്നെ ആരംഭിക്കണം. 2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള കുർബ്ബാന അർപ്പിക്കുവാൻ തീരുമാനിച്ചതായും ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും രൂപത മുഴുവനിലും നടപ്പിലാക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തിരുന്നു .

  Also Read-Remya Haridas | "കേരളം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്.പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി"; രമ്യ ഹരിദാസ് എം പി
  Published by:Jayashankar AV
  First published: