• HOME
 • »
 • NEWS
 • »
 • kerala
 • »
 • BISHOP MAR MATHEW ANIKUZHIKATTIL PASSED AWAY UPDATE

ഇടുക്കി രൂപത പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിൽ കാലം ചെയ്തു

ഒന്നരപ്പതിറ്റാണ്ടോളം രൂപതയുടെ നേതൃത്വം വഹിച്ച അദ്ദേഹം രൂപതയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകള്‍ മികവുറ്റതാണ്.

bishop mathew anikuzhikattil

bishop mathew anikuzhikattil

 • Share this:
  തൊടുപുഴ: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (78) കാലം ചെയ്തു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.38നായിരുന്നു അന്ത്യം. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷകവും ഒന്നിച്ചായിരുന്നു നടന്നത്.

  ഒന്നരപ്പതിറ്റാണ്ടോളം രൂപതയുടെ നേതൃത്വം വഹിച്ച അദ്ദേഹം രൂപതയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകള്‍ മികവുറ്റതാണ്. ഇപ്പോൾ 150ൽ അധികം ഇടവകകളും 198 വൈദികരും രൂപതയ്ക്കുണ്ട്‌.

  ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായിരുന്ന അദ്ദേഹം ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമര കാലത്തും, പട്ടയ പ്രശ്നങ്ങളിലും ജില്ലയിലെ ഭൂപ്രദേശങ്ങൾക്കും വികസനങ്ങൾക്കും ഒപ്പം നിന്നു. മലയോര മേഖലയിലെ ജനതയുടെ സമഗ്ര വളർച്ച ലക്ഷ്യം വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങൾ. വിദ്യാസമ്പന്നരായ നേതൃത്വപാടവവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാൻ പരിശ്രമിച്ചിരുന്നു.

  Best Performing Stories:'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം [NEWS]മുഴുവൻ പ്രതിഫലവും ഉപേക്ഷിച്ച് മുകേഷ് അംബാനി; റിലയൻസ് 15 ലക്ഷം രൂപയിൽ താഴെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല [NEWS]തമിഴ്നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കൊല്ലത്ത്; 62കാരി ഇരുസംസ്ഥാനങ്ങളുടെയും അതിർത്തി കടന്നത് ഒരു രേഖയുമില്ലാതെ [NEWS]

  2018 മാർച്ചിലാണ് ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതാ അജപാലന ദൗത്യത്തിൽ നിന്നു മാർ ആനിക്കുഴിക്കാട്ടിൽ വിരമിക്കുന്നത്.

  ഇടുക്കി രൂപതയുടെ ചരിത്രത്തിൽ ആത്മീയവും, സാമൂഹ്യവും, രാഷ്ട്രീയവുമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വത്തിന് ഉടമയാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. കോട്ടയം കടപ്ലാമറ്റം ആനിക്കുഴിക്കാട്ടിൽ ലൂക്കയുടെയും എലികുട്ടിയുടെയും 15 മക്കളിൽ മൂത്തമകനായ മത്തായി ലൂക്കോസ് 1942 സെപ്റ്റംബർ 23 ജനിച്ചു.

  1947ൽ കോട്ടയം ജില്ലയിലെ കൂടല്ലൂർ സെന്റ് ജോസഫ് സ്കൂളിലാണ് വിദ്യാരംഭം. രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തോടൊപ്പം മാതാപിതാക്കൾക്കൊപ്പം കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറി. 1960ൽ സെമിനാരിയിൽ ചേർന്നു. 1980 മുതൽ 84 വരെ മൂവാറ്റുപുഴ ജീവജ്യോതി പാസ്റ്റർ സെന്റർ ഡയറക്ടർ, രൂപത വൈദിക പ്രതിനിധി യോഗാംഗം, ഫാമിലി അപ്പസ്തോലറ്റ് ഡയറക്ടർ, മാർ മാത്യുസ് പ്രസ്സ് ഡയറക്ടർ, അൽമായ ദൈവശാസ്ത്ര കോഴ്സ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.

  1989ൽ ഉവൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും നസ്രാണി പാരമ്പര്യത്തിൽ കുമ്പസാരമെന്ന കൂദാശ തനിമയെ സംബന്ധിച്ചത് ഗവേഷണപ്രബന്ധം തയ്യാറാക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1990 മുതൽ 2000 വരെ കോതമംഗലം രൂപതാ ചാൻസലർ, 2000-2003 വരെ കോതമംഗലം മൈനർ സെമിനാരി റെക്ടറായും ശുശ്രൂഷ ചെയ്തു.  ഇക്കാലമത്രയും കോട്ടയം പൗരസ്ത്യ വിദ്യാ പീഠത്തിൽ അസോസിയേറ്റ് പ്രൊഫസർ എന്നീ നിലകളിൽ സേവനം ചെയ്തു. തൃക്കാരിയൂർ പള്ളിയുടെ വികാരി ഇൻചാർജായി അജപാലന ശുശ്രൂഷ യും തുടർന്നു. 2003 മാർച്ച് രണ്ടിന് ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായി ചുമതലയേറ്റു.2017 സെപ്റ്റംബർ 23 ന് 75 വയസ്സ് പൂർത്തിയായപ്പോൾ മാർ മാത്യു അനികുഴിക്കട്ടിൽ എപ്പാർക്കി ബിഷപ്പ് ഓഫീസിൽ നിന്ന് രാജി സമർപ്പിച്ചു.

  First published:
  )}