നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സത്യം എല്ലാവര്‍ക്കും അറിയാന്‍ അത് സ്റ്റേജിലെ കലാപരിപാടിയൊന്നുമല്ലല്ലോ?'; പീഡനക്കേസിൽ മാധ്യമങ്ങള്‍ക്കെതിരെ ബിഷപ്പ്

  'സത്യം എല്ലാവര്‍ക്കും അറിയാന്‍ അത് സ്റ്റേജിലെ കലാപരിപാടിയൊന്നുമല്ലല്ലോ?'; പീഡനക്കേസിൽ മാധ്യമങ്ങള്‍ക്കെതിരെ ബിഷപ്പ്

  സഭയില്‍ ആരും തെറ്റു ശചെയ്താലും അവരെല്ലാം നിയമത്തിന്റെ ഭാഗത്ത് ശിക്ഷിക്കപ്പെടണം. ഒരു തെറ്റിന് പോലും മറപിടിക്കാന്‍ സഭ കൂട്ടുനില്‍ക്കില്ല. സഭ ഇന്നുവരേ ഒരു സത്യത്തേയും മറച്ചുപിടിക്കാന്‍ ശ്രമിച്ചിട്ടില്ല. അടുത്ത കാലത്ത് സഭയ്ക്കെയതിരെചില ചാനലുകള്‍ തുടര്‍ച്ചയായി 47 ചര്‍ച്ചകള്‍ വരെ നടത്തിയിട്ടുണ്ടെന്നും സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി

  ബിഷപ്പ് പാംപ്ലാനി

  ബിഷപ്പ് പാംപ്ലാനി

  • News18
  • Last Updated :
  • Share this:
   കോട്ടയം: മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍ പരാതിക്കാരിക്കും മാധ്യമങ്ങള്‍ക്കുമെതിരെ വിമര്‍ശനവുമായി സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി. സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് സംഘടിത ശക്തികളില്‍ നിന്ന് പണം കിട്ടുന്നുണ്ട്. മാലിന്യം മാത്രം വിളമ്പുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ പൂട്ടിക്കണമെന്നും പാംപ്ലാനി പറയുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഞായറാഴ്ച നടന്ന പരിപാടിയിലായിരുന്നു പാംപ്ലാനിയുടെ വിമര്‍ശനം. ഇതിനിടെ ബിഷപ്പിന്റെ പ്രസംഗം പോസ്റ്റു ചെയ്ത് ഫേസ്ബുക്ക് പൂട്ടിക്കണമെന്ന കാമ്പയിനും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

   ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന കേസിനു പിന്നിലെ സത്യം നിയമവ്യവസ്ഥയിലൂടെ പുറത്തുവരട്ടേയെന്നും പാംപ്ലാനി പറഞ്ഞു. നിയമ വ്യവസ്ഥയിലൂടെ സത്യം പുറത്തുവരട്ടെ എന്നാണ് സഭാ പിതാക്കന്മാരുടെ നിലപാട്. സത്യം നിങ്ങള്‍ക്കറിയില്ലേ എന്ന് ചില യുവജനങ്ങള്‍ ചോദിക്കുന്നു. സത്യം എന്താണെന്ന് സഭയ്ക്കറിയില്ല. അവര്‍ രണ്ടു പേരും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു. അത് ഞങ്ങള്‍ കേട്ടു. സത്യം എന്താണെന്ന് നീതിന്യായ വ്യവസ്ഥ തെളിയിക്കട്ടെ. സത്യം നാട്ടില്‍ എല്ലാവര്‍ക്കും അറിയാന്‍ അത് സ്റ്റേജി വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോയെന്നും പാംപ്ലാനി ചോദിക്കുന്നു.

   ഈ കാര്യത്തില്‍ എന്നല്ല ഏതു കാര്യത്തിലായാലും സത്യത്തിന്റെ ഭാഗത്തുനില്‍ക്കണമെന്നു തന്നെതാണ് സഭ പഠിപ്പിക്കുന്നത്. നാട്ടിലെ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും തിരുസഭയുടെ സത്യത്തിലെ ധാര്‍മ്മികതയുടെ കരുത്തിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ആഗ്രഹം ഉണ്ടാകാം. ആ ആഗ്രഹത്തിന് എല്ലാം അവര് വയ്ക്കുന്ന കല്ലിലെല്ലാം തേങ്ങാ എറിയാന്‍ സഭയെ കിട്ടില്ല എന്നതുകൊണ്ട് സഭയുടെ തിന്മായുടെ പക്ഷത്താനെന്ന തെറ്റിദ്ധരിക്കരുത്. ഈ സഭയില്‍ ആരും തെറ്റു ശചെയ്താലും അവരെല്ലാം നിയമത്തിന്റെ ഭാഗത്ത് ശിക്ഷിക്കപ്പെടണം. ഒരു തെറ്റിന് പോലും മറപിടിക്കാന്‍ സഭ കൂട്ടുനില്‍ക്കില്ല. സഭ ഇന്നുവരേ ഒരു സത്യത്തേയും മറച്ചുപിടിക്കാന്‍ ശ്രമിച്ചിട്ടില്ല. അടുത്ത കാലത്ത് സഭയ്ക്കെയതിരെചില ചാനലുകള്‍ തുടര്‍ച്ചയായി 47 ചര്‍ച്ചകള്‍ വരെ നടത്തിയിട്ടുണ്ടെന്നും പാംപ്ലാനി ചൂണ്ടിക്കാട്ടുന്നു.   ഓണ്‍ലൈനില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്ന നുണയന്മാരുടെ വാര്‍ത്തയില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യരുത്. ഒരു തവണ നിങ്ങള്‍ ക്ലിക്ക് ചെയാല്‍ അവന് 52 പൈസ കിട്ടും. ആയിരം പേരുടെ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്താന്‍ അവന്റെ അക്കൗണ്ടില്‍ 520 രൂപായാണ് ചെല്ലുന്നത്. മാലിന്യം മാത്രം മാത്രം വിളമ്പുന്ന ഓണ്‍ലൈന്‍ പത്രങ്ങളെ മാധ്യമങ്ങളെ അവഗണിക്കാന്, അവയെ ബ്ലോക്ക് ചെയ്യാന്‍, അവയെ സംഘടിതമായി പൂട്ടിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കുമെന്ന് നമ്മള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. കുമ്പസാരത്തിനെതിരെ നാട്ടിലെ വിഖ്യാതമായ ഒരു ചാനല്‍ പ്രചാരണം നല്‍കിയപ്പോള്‍ നമ്മുടെ ചില രൂപതകള്‍ അത് ഏറ്റെടുക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ചാനലിനെതിരെ ഫേസ്ബുക്കിന്റെ ഓഫീസില്‍ ഒരു മണിക്കൂര്‍ കൊണ്ട് അമ്പതിനായിരം കമന്റ് എത്തിക്കണമെന്ന് ആവശ്യപ്പെടുകയും െചയ്തു. എന്നാല്‍ ഒരു മണിക്കൂര്‍ കൊണ്ട് എഴുപത്തിരണ്ടായിരം കമന്റാണ്. അതിനര്‍ത്ഥം യുവജനങ്ങള്‍ സത്യം തിരിച്ചറിയാന്‍ തുടങ്ങി എന്നതാണെന്നും പാംപ്ലാനി പറയുന്നു.

   Also Read കന്യാസ്ത്രീ പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം നീട്ടി

   First published:
   )}