• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി ചങ്ങനാശ്ശേരി സഹായമെത്രാൻ

news18india
Updated: September 12, 2018, 12:07 PM IST
ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി ചങ്ങനാശ്ശേരി സഹായമെത്രാൻ
news18india
Updated: September 12, 2018, 12:07 PM IST
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ ബിഷപ്പ് തോമസ് തറയിൽ. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിഷപ്പ് തറയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയെന്ന് കരുതണമെന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളതെന്നും എന്നാൽ, കുറ്റാരോപിതൻ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കിൽ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ അയാൾ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ്.

കന്യാസ്ത്രീകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക്; സെക്രട്ടേറിയേറ്റിനു മുന്നിലും പ്രതിഷേധം

ബിഷപ്പ് തോമസ് തറയിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

"കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയെന്ന് കരുതണം എന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഒരു കാര്യം മനസിലായി: കുറ്റാരോപിതൻ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കിൽ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ അയാൾ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും!!! ഇത് കാലത്തിന്റെ മാറ്റമാണോ അതോ നീതിബോധത്തിന്റെ പരിണാമമാണോയെന്നു എനിക്ക് നിശ്ചയം ഇല്ല....

ബിഷപ്പ് ഫ്രാങ്കോയ്ക്ക് സംരക്ഷണ കവചമൊരുക്കി ജലന്ധർ രൂപത
Loading...
പലരും സഭയുടെ മൗനത്തെക്കുറിച്ചു എന്നോട് ചോദിച്ചു. എനിക്കൊരുത്തരം മാത്രമേ ഉള്ളു...സത്യം അറിയാതെ നിലപാടെടുക്കാൻ സഭക്ക് സാധിക്കില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നതും കേരളം മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണ്."

First published: September 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍