• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സാലറി ചലഞ്ചിനെ എതിര്‍ത്ത ബിശ്വനാഥ് സിന്‍ഹയുടെ കസേര തെറിച്ചു


Updated: October 11, 2018, 9:06 AM IST
സാലറി ചലഞ്ചിനെ എതിര്‍ത്ത ബിശ്വനാഥ് സിന്‍ഹയുടെ കസേര തെറിച്ചു

Updated: October 11, 2018, 9:06 AM IST
തിരുവനന്തപുരം: സാലറി ചലഞ്ചിനെതിരെ നിലപാടെടുത്ത പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കസേര തെറിച്ചു. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ അപ്രധാനമായ പാര്‍ലമെന്ററികാര്യ വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഇദ്ദേഹത്തിന് നേരത്തെ ചുമതലയുണ്ടായിരുന്നു തുറമുഖം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം എന്നീ വകുപ്പുകളും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

സാലറി ചലഞ്ചില്‍ ഗ്രോസ് സാലറി നല്‍കാനാകില്ലെന്നും നെറ്റ് സാലറി നല്‍കാമെന്നുമുള്ള നിര്‍ദ്ദേശം ബിശ്വനാഥ് സിന്‍ഹ മുന്നോട്ടു വച്ചിരുന്നു. ഇതിനെതിരെ ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍ രംഗത്തെത്തി. തുടര്‍ന്ന് ആര്‍ജിതാവധി സറണ്ടര്‍ ചെയ്യാമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചെങ്കിലും സര്‍ക്കാര്‍ അതിനു തയാറായില്ല.
Loading...


പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയുള്ള ഉത്തരവിറക്കിയതും ബിശ്വനാഥ് സിന്‍ഹയായിരുന്നു.

റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ ഭവന നിര്‍മാണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതലയില്‍നിന്നും ഒവിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

First published: October 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍