HOME » NEWS » Kerala » BITE AND EAT MEAT AN UNKNOWN CREATURE AS A NIGHTMARE FOR THE NATIVES IN NORTH THIRUVANANTHAPURAM

'കടിച്ചുകീറി മാംസം കഴിക്കും'; നാട്ടുകാർക്ക് പേടിസ്വപ്നമായി അജ്ഞാത ജീവി

നിരവധി വളർത്തു മൃഗങ്ങളാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിന് ഇരയായത്. കടിച്ചു കൊല്ലുന്നതിന് പകരം കടിച്ചു കീറി മാംസം കഴിക്കുന്ന രീതിയാണ് ഈ ജീവിക്കുള്ളതെന്ന് നാട്ടുകാർ പറയുന്നു

News18 Malayalam | news18-malayalam
Updated: April 2, 2021, 9:32 AM IST
'കടിച്ചുകീറി മാംസം കഴിക്കും'; നാട്ടുകാർക്ക് പേടിസ്വപ്നമായി അജ്ഞാത ജീവി
unknown animal
  • Share this:
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി തലസ്ഥാന ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ പേടിസ്വപ്നമായി അജ്ഞാത ജീവി. കല്ലമ്പലം, കിളിമാനൂർ, വെഞ്ഞാറമ്മൂട് ഭാഗങ്ങളിലാണ് അജ്ഞാത ജീവിയുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. ഇത് പുലിയോ കടുവയോ ആണെന്നും നാട്ടുകാർക്ക് സംശയമുണ്ട്. ഏറെ കാലമായി വിദഗ്ദ്ധർ ഉൾപ്പടെ പഠനം നടത്തിയിട്ടും ജീവി ഏതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇത് നായ് കറുക്കന്‍ അല്ലെങ്കില്‍ തെരുവുനായ ഇതില്‍ ഏതെങ്കിലും ആകാനാണ് 100 ശതമാനം സാധ്യത എന്ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ.ജാഫര്‍ പാലോടും കേരള യൂണിവേഴ്‌സിറ്റി സുവോളജി അദ്ധ്യാപകന്‍ ഡോ.സൈനുദീന്‍ പട്ടാഴിയും പറയുന്നു.

കഴിഞ്ഞ മൂന്നു മാസങ്ങളിലായി കല്ലമ്പലം, കിളിമാനൂർ ഭാഗങ്ങളിലായി നിരവധി വളർത്തു മൃഗങ്ങളാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിന് ഇരയായത്. കടിച്ചു കൊല്ലുന്നതിന് പകരം കടിച്ചു കീറി മാംസം കഴിക്കുന്ന രീതിയാണ് ഈ ജീവിക്കുള്ളതെന്ന് നാട്ടുകാർ പറയുന്നു. പ്രധാനമായും ആടും കോഴിയുമാണ് ഈ ജീവിയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്. അജ്ഞാത ജീവിയുടെ ശല്യം രൂക്ഷമായതോടെയാണ് ശാസ്ത്രജ്ഞർ ഉൾപ്പടെയുള്ള വിദഗ്ദ്ധർ ജീവിയെ കണ്ടെത്താനുള്ള പഠനം തുടങ്ങിയത്.

Also Read- ജോ ബൈഡന്‍റെ 'മേജറിന്' അനുസരണയില്ല; വൈറ്റ്ഹൗസ് ജീവനക്കാരനെ ആക്രമിച്ചു

പല സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച കാല്‍പാടുകളും മറ്റ് വിവരങ്ങളും ശേഖരിച്ച്‌ നടത്തിയ പഠനത്തിൽ നായ് കുറുക്കനാകാനാണ് സാധ്യതയെന്ന് ഡോ.ജാഫര്‍ പാലോടും കേരള യൂണിവേഴ്‌സിറ്റി സുവോളജി അദ്ധ്യാപകന്‍ ഡോ.സൈനുദീന്‍ പട്ടാഴിയും പറയുന്നു. ഏറെ കാലവും നാട്ടുകാർ സംശയിച്ചത് പുലിയായിരിക്കും ആക്രമണം നടത്തിയതെന്നാണ്. എന്നാൽ അജ്ഞാത ജീവിയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളില്‍ എങ്ങും പുലി, നീലഗിരി കടുവ തുടങ്ങിയ വന്യ ജീവികള്‍ ഇറങ്ങാനുള്ള ഒരു സാധ്യതകളും ഇല്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

ഇതുവരെ കണ്ടെത്തിയ കാല്‍പ്പാടുകള്‍ എല്ലാം തെരുവ് നായയുടെ സാദൃശ്യം ഉള്ളവയാണ്. നായ് കുറുക്കനും തെരുവു നായകളും കാഴ്ചയില്‍ ഒരു പോലെ തന്നെ തോന്നും. നായ് കുറുക്കന്‍ അക്രമി ആണ്. കുറുക്കനും നായകളും ഇണ ചേര്‍ന്ന് ഉണ്ടാകുന്ന ഇനമാണ് നായ് കുറുക്കന്‍. ഇവയെ കുറിച്ച്‌ അധികം പഠനങ്ങള്‍ നടന്നിട്ടില്ല. കോഴി, ആടുകള്‍ എന്നിവയുള്ള പ്രദേശം മണത്ത് അറിയാൻ കഴിവുള്ള മൃഗമാണ് നായ് കുറുക്കൻ. അതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ ഈ പ്രദേശങ്ങളിലെത്തുകയും വെളിച്ചമില്ലെങ്കിൽ ഇവയെ കടിച്ചു കീറി മാസം കഴിക്കുകയും ചെയ്യും.

ഇതിനിടെ കല്ലമ്പലത്ത് കണ്ടെത്തിയത് ഒരിനം പുലി ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ജീവശാസ്ത്ര ഗവേഷകർ ഇക്കാര്യം തള്ളി കളഞ്ഞു. പുലിയെ കണ്ടു, പുലിയുടെ സാദൃശ്യം തോന്നി എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നു അവർ പറഞ്ഞു. അജ്ഞാത ജീവിയുടെ പേരില്‍ സ്ഥലത്ത് കറങ്ങുന്നത് തെരുവു നായ്ക്കളോ, നായ്ക്കുറുക്കനോ ആണെന്ന് ഉറപ്പാണ്. അതിനാൽ ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇവർ പറയുന്നു.
Published by: Anuraj GR
First published: April 2, 2021, 9:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories