• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ സ്ത്രീ വാക്സിനെടുത്തിട്ടും മരിച്ചു

കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ സ്ത്രീ വാക്സിനെടുത്തിട്ടും മരിച്ചു

പേ വിഷബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

  • Last Updated :
  • Share this:
    പേരാമ്പ്ര: ഒരു മാസംമുമ്പ് തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേവിഷബാധയ്ക്കെതിരായ വാക്സിനെടുത്തിട്ടും മരിച്ചു. മരണം പേവിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം. കൂത്താളി  പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. കഴിഞ്ഞമാസം 21-നാണ് വീടിനടുത്തുള്ള വയലിൽവെച്ച് പട്ടിയുടെ കടിയേൽക്കുന്നത്. എട്ടോളം പേർക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു.

    ചന്ദ്രികയുടെ മുഖത്തായിരുന്നു പരിക്കേറ്റത്. പത്തുദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു.മരണം പേവിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം. പേ വിഷബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
    Published by:Arun krishna
    First published: