നന്നായി ബാറ്റ് ചെയ്തു നിൽക്കുമ്പോൾ റൺ ഔട്ട് ആകേണ്ടി വരുന്നത് എന്ത് കഷ്ടമാണ്. രാഹുൽ ദ്രാവിഡിന്റെ പുകയില പരസ്യം കുറച്ചു പേരെയെങ്കിലും ചിന്തിപ്പിച്ചിരിക്കും. പക്ഷെ ഏതാണ്ട് ഇതേ അവസ്ഥയിലാണ് തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് കുതിക്കുന്ന ശശി തരൂരും. 72 ശതമാനം വോട്ടും എണ്ണിയശേഷം നേടിയ 50,000 ത്തിൽ പരം വോട്ടുകളുടെ ലീഡിന് ശേഷമാണ് തരൂർ ഒരു ട്വീറ്റിൽ തന്റെ വൈകാരികാവസ്ഥ രേഖപ്പെടുത്തിയത്. "ടീം തോറ്റുപോയപ്പോൾ സെഞ്ച്വറി അടിച്ച ബാറ്സ്മാനെ പോലെ തോന്നുന്നു. ഇതൊരു കയ്പ്പും മധുരവും ഇടകലർന്ന വികാരമാണ്. ഇതേപ്പറ്റി ചിന്തിക്കാൻ കുറച്ചു സമയമെടുക്കും. #TharoorForTvm"
As my lead nears 50,000 with 72% counted, i feel like a batsman who has scored a century while his team has lost! It's a bittersweet emotion I will take some time to reflect on. #TharoorForTvm
നിലവിൽ 86770 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട് തരൂരിന്. തൊട്ടു പിന്നിൽ ബി.ജെ.പി.യുടെ കുമ്മനം രാജശേഖരനാണ്. തന്റെ മുന്നേറ്റത്തിൽ അമിതാഹ്ളാദം പ്രകടിപ്പിക്കാതെയായിരുന്നു ശശി തരൂർ ആദ്യം മുതൽ തന്നെ. കേവലം നാല് ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് തരൂരിന്റെ മുന്നേറ്റം. പക്ഷെ മറ്റു സ്ഥാനാർഥികളിൽ നിന്നും വ്യത്യസ്തനായി മാറി തരൂർ. ട്വിറ്ററിലെ താരമായ ശശി തരൂരിന്റെ അക്കൗണ്ടിൽ ട്വീറ്റ് പെരുമഴയായിരുന്നു രാവിലെ മുതൽ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.