യതീഷ് ചന്ദ്രയും വിജയ് സാഖറെയും ക്രിമിനലുകളെന്ന് എ.എന്‍ രാധാകൃഷ്ണന്
യതീഷ് ചന്ദ്രയും വിജയ് സാഖറെയും ക്രിമിനലുകളെന്ന് എ.എന്‍ രാധാകൃഷ്ണന്
Last Updated :
Share this:
എരുമേലി: പത്തനംതിട്ട എസ്.പി യതീഷ് ചന്ദ്ര നമ്പര്‍ വണ്‍ ക്രിമിനലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ എസ്.പിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജനങ്ങളോടു മോശമായി പെരുമാറുന്നയാളാണ് യതീഷ് ചന്ദ്രയെന്നും രാധാകൃഷ്ണന് കുറ്റപ്പെടുത്തി. ഗെയില്‍ സമരത്തില്‍ ഏഴുവയസുകാരന് യതീഷ് ചന്ദ്രയ്ക്കെതിരെ പരാതിപ്പെട്ടിരുന്നു. പല സമരത്തെയും മര്‍ദ്ദനമുറകളിലൂടെ നേരിട്ടയാളാണു യതീഷ് ചന്ദ്ര. ഐ.ജി. വിജയ് സാഖറെ ഒന്നാന്തരം ക്രിമിനലാണെന്നും, അത്തരംകാര്യങ്ങളില്‍ പി.എച്ച്.ഡി എടുത്തയാളാണെന്നും അദ്ദേഹം ആരോപിച്ചു. സമ്പത്തിന്റെ കസ്റ്റഡി മരണത്തില്‍ മുഖ്യപ്രതിയായ വിജയ് സാഖറെയെ പിണറായി വിജയന് നേരിട്ടാണ് സന്നിധാനത്ത് നിയോഗിച്ചത്. ശരണം വിളിക്കുന്ന ഭക്തരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും എ.എന്‍. രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം ശബരിമലയിലെത്തിയപ്പോള്‍ ആയുധധാരികളളായ പൊലീസുകാരെയാണ് സന്നിധാനത്ത് കണ്ടത്. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്നും ആരോപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.