നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാന സർക്കാരും സി.പി.എമ്മും പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; ബി.ജെ.പി.

  സംസ്ഥാന സർക്കാരും സി.പി.എമ്മും പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; ബി.ജെ.പി.

  ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗത്തിന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് തെളിവുണ്ടായിട്ടും നടപടി എടുക്കുന്നില്ല എന്നും ആരോപണത്തിൽ പറയുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സംസ്ഥാന സർക്കാരും സി.പി.എമ്മും ചേർന്ന് തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബി.ജെ.പി. രംഗത്ത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗത്തിന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് തെളിവുണ്ടായിട്ടും നടപടി എടുക്കുന്നില്ല എന്നും ആരോപണത്തിൽ പറയുന്നു.

   ഇതേക്കുറിച്ചുള്ള ബി.ജെ.പിയുടെ പ്രസ്താവന ചുവടെ:

   തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും, സി.പി.എം. നേതൃത്വവും ശ്രമിക്കുകയാണ്. 2016 മുതൽ പട്ടികജാതി വിഭാഗത്തിലെ ഭവനരഹിതർക്ക് വീട് വെക്കാനും, വിവാഹ സഹായത്തിനും, പഠന ചെലവിനുമെല്ലാമായി അനുവദിച്ച കോടികളാണ് സി.പി.എമ്മിൻ്റെ ഉദ്യോഗസ്ഥ - ഭരണ നേതൃത്വങ്ങൾ ഒരുമിച്ച് തട്ടിയെടുത്തത്.

   ഈ തട്ടിപ്പിൽ സി.പി.എമ്മിൻ്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ട്. പാർട്ടി നോമിനികളായി നിയമിച്ച എസ്.സി. പ്രമോട്ടർമാർ വഴിയാണ് സി.പി.എം. നേതാക്കൾ പണം തട്ടിയെടുത്തത്. ഫണ്ട് തട്ടിപ്പ് കേസിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണക്ക് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്തു വന്നിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാനോ, പ്രതി ചേർക്കാനോ പോലീസ് തയ്യാറായിട്ടില്ല എന്ന് ബി.ജെ.പി. ആരോപിച്ചു.   ട്രഷറിയിൽ നിന്ന് നേരിട്ടാണ് എസ്.സി. ഫണ്ട് ഡി.വൈ.എഫ്.ഐ. നേതാവിൻ്റെ അമ്മയുടേയും, അച്ഛന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയത്. ഇത്തരത്തിൽ നിരവധി സി.പി.എം./ ഇടത് യൂണിയൻ നേതാക്കളുടെ അക്കൗണ്ടിലേക്ക് എസ്.സി. ഫണ്ട് പോയിട്ടുണ്ട്. വ്യക്തമായ തെളിവുകൾ പുറത്തു വന്നിട്ടും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നില്ല.

   മുൻ മേയർമാരായ വി.കെ. പ്രശാന്തിനും, കെ. ശ്രീകുമാറിനും ഫണ്ട് തട്ടിപ്പിൽ പങ്കുണ്ട്. അവരുടെ കാലത്ത് നിരവധി സി.പി.എം. പ്രവർത്തകരെയാണ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ തട്ടിപ്പിനു വേണ്ടി മാത്രം എസ്.സി. പ്രമോട്ടർമാരായി നിയമിച്ചത്. തട്ടിപ്പിൽ മുൻ മേയർമാരുടെ പങ്ക് അന്വേഷിക്കണം. അവരെ ചോദ്യം ചെയ്യണം. സി.പി.എം. /ഡി.വൈ.എഫ്.ഐ. നേതാക്കളെ രക്ഷിക്കാനും, സി.പി.എം. നേതൃത്വത്തിൻ്റെ പങ്ക് പുറത്തു വരാതിരിക്കാനുമായി ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കുകയാണ് എന്നും ബി.ജെ.പി.

   കേസിൽ പ്രതിയായ മുഴുവൻ ഉദ്യോഗസ്ഥന്മാരും ഇടത് യൂണിയൻ പ്രവർത്തകരാണ്. സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം കൊള്ള നടക്കുന്നുണ്ട്. പട്ടിക ജാതി ക്ഷേമ ഫണ്ട് തട്ടിപ്പിന് നേതൃത്വം കൊടുത്ത ഡി.വൈ.എഫ്.ഐ. / സി.പി.എം. നേതാക്കൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം എന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

   Summary: BJP alleges attempt to sabotage SC welfare fund case in Thiruvananthapuram corporation.  In a statement issued here, BJP alleged inaction regarding the involvement of a DYFI leader in the aforementioned issue. BJP says discrepancies has been happening since 2016
   Published by:user_57
   First published:
   )}