വോട്ട് കച്ചവടം: ആരോപണം ഉന്നയിക്കുന്നത് അഴിമതി മറയ്ക്കാനെന്ന് ബിജെപി

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരൻ മൂന്നാം സ്ഥാനത്ത് ആയത് വോട്ട് മറിച്ചിട്ടാണോയെന്നും എം.എസ് കുമാർ ചോദിച്ചു

news18-malayalam
Updated: October 5, 2019, 11:54 AM IST
വോട്ട് കച്ചവടം: ആരോപണം ഉന്നയിക്കുന്നത് അഴിമതി മറയ്ക്കാനെന്ന് ബിജെപി
bjp
  • Share this:
തിരുവനന്തപുരം: അഴിമതി മറച്ചുവെക്കാനാണ് ഇരു മുന്നണികളും വോട്ട് കച്ചവടം ആരോപിക്കുന്നതെന്ന് ബിജെപി. അഴിമതി മൂടിവെക്കാൻ പരസ്പരം സഹകരിക്കുന്ന ഇടതുമുന്നണിയെയും ഐക്യമുന്നണിയെയും തുറന്നുകാട്ടുമെന്ന് ബിജെപി വക്താവ് എം.എസ് കുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരൻ മൂന്നാം സ്ഥാനത്ത് ആയത് വോട്ട് മറിച്ചിട്ടാണോയെന്നും എം.എസ് കുമാർ ചോദിച്ചു. ഇവിടെ സിപിഐയുടെ സ്ഥാനാർഥികളായ കെ.വി സുരേന്ദ്രനാഥ്, പി.കെ വാസുദേവൻ നായർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ജയിച്ചിട്ടുണ്ട്. ഇത്തവണ ദിവാകരൻ തോറ്റത് സിപിഐയോ സിപിഎമ്മോ വോട്ട് മറിച്ചിട്ടാണോയെന്നും അദ്ദേഹം ചോദിച്ചു.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ തഴഞ്ഞതിനെക്കുറിച്ചും ബിജെപി വ്യക്താവ് മറുപടി നൽകി. മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു കുമ്മനം ആദ്യംമുതൽക്കേ സ്വീകരിച്ചിരുന്നത്. എന്നാൽ പാർട്ടി ജില്ലാ നേതൃത്വം നൽകിയ പട്ടികയിൽ കുമ്മനത്തിന്‍റെ പേരും ഉണ്ടായിരുന്നു. ഏകപക്ഷീയമായാണ് പാർട്ടി കുമ്മനത്തിന്‍റെ പേര് സാധ്യതപട്ടികയിൽ ഉൾപ്പെടുത്തിയത്. ബിഡിജെഎസ് ഇപ്പോഴും എൻഡിഎയുടെ ഭാഗമാണെന്നും എം.എസ് കുമാർ പറഞ്ഞു. അരൂരിൽ ബിഡിജെഎസ് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ അവർകൂടി പങ്കെടുത്ത യോഗത്തിലാണ് ബിജെപി സ്ഥാനാർഥിയെ നിശ്ചയിച്ചതെന്നും എം.എസ് കുമാർ വ്യക്തമാക്കി.
First published: October 5, 2019, 11:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading