ഒരേ വിഷയത്തിൽ ഒരേ സമയം ബിജെപിയും ലീഗും അടുത്തടുത്ത് പ്രതിഷേധിച്ചു

BJP and League Protests | മറുനാട്ടിലെ മലയാളികളെ നാട്ടിലെത്തിക്കുന്ന വിഷയത്തിലായിരുന്നു ബിജെപിയും ലീഗും കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്

News18 Malayalam | news18-malayalam
Updated: May 11, 2020, 11:53 PM IST
ഒരേ വിഷയത്തിൽ ഒരേ സമയം ബിജെപിയും ലീഗും  അടുത്തടുത്ത് പ്രതിഷേധിച്ചു
bjp league protest
  • Share this:
കോഴിക്കോട്: കളക്ടറേറ്റ് പടിക്കല്‍ കേവലം പത്ത് മീറ്റര്‍ പോലും അകലമില്ലാത്തിടത്ത് ബിജെപിയും മുസ്ലിംലീഗും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് കൌതുകകരമായി. രാവിലെ പത്തിനാണ് ഇരുകൂട്ടരും പ്രതിഷേധത്തിനായി അടുത്തടുത്ത് ഇടം പിടിച്ചത്. മറുനാട്ടിലെ മലയാളികളെ നാട്ടിലെത്തിക്കുന്ന വിഷയത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍.

എം.കെ മുനീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗിന്റെ പ്രതിഷേധ ധര്‍ണ്ണ നടക്കുമ്പോള്‍ ബിജെപി നേതാക്കൾ തൊട്ടടുത്തുണ്ടായിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫോണിലൂടെയായിരുന്നു പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തത്. ഈ സമയം തൊട്ടടുത്ത് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവനും കൂട്ടരും ഉപവാസത്തിലായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളോട് നീതി കാണിച്ചില്ലെന്ന് എം കെ മുനീര്‍ എം എല്‍ എ ആരോപിച്ചു.

TRENDING:തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ലീല മെസ്സേജ്; മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ [NEWS]'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി [NEWS]വാട്സ് ആപ്പിലൂടെ അശ്ലീലം: വിവാദങ്ങൾക്ക് ഒടുവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു [NEWS]

മുസ്ലിംലീഗിന്റെ പരിപാടി നടക്കുന്നതിനാല്‍ പത്തിന് നടക്കേണ്ട ഉദ്ഘാടനം ബിജെപി 11 ആക്കിയെങ്കിലും നേതാക്കള്‍ കൃത്യം പത്തിന് തന്നെ ഉപവാസം തുടങ്ങിയിരുന്നു. ഉദ്ഘാടകന്‍ എം ടി രമേശ് എത്തിയത് പതിനൊന്ന് മണിക്കാണ്. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് യഥാസമയം നാട്ടിലേക്ക് മടങ്ങാന്‍ പാസ് നല്‍കാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് എം ടി രമേശ് ആരോപിച്ചു.

ലോക്ക് ഡൌൺ ആയതിനാൽ ഇരുഭാഗത്തും നിന്നും വളരെ കുറച്ചുപേര്‍ മാത്രമാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.
First published: May 11, 2020, 11:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading