തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ(CM Pinarayi Vijayan) വാഹനവ്യൂഹത്തിന് നേരെ ബിജെപി(BJP) പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് വെഞ്ഞാറമൂട്ടില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബിജെപി ഓഫീസിന് മുന്പില് നിന്നാണ് കരിങ്കൊടി കാണിച്ചത്.
വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. അതേസമയം സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്ക് യുഎസില്‍ നിക്ഷേപമുണ്ടെന്നു പറഞ്ഞ ഷാജ് കിരണിനെ അറസ്റ്റ് ചെയ്യുമോയെന്ന് അദ്ദേഹം ചോദിച്ചു. സ്വപ്ന സുരേഷിന്റെ 164 മൊഴിയേക്കാള്‍ ഗുരുതരമാണ് ഇടനിലക്കാരന്റെ വാക്കുകള്‍. ഷാജ് കിരണ്‍ പറഞ്ഞത് കള്ളമാണെങ്കില്‍ അയാളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും കെ സുരേന്ദ്രന് പറഞ്ഞു. എച്ച്ആര്‍ഡിഎസിന് ആര്‍എസ്എസുമായോ ബിജെപിയുമായോ ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.
സ്വപ്ന സുരേഷ് 164 സ്റ്റേറ്റ്മെന്റ് നല്കിയ ശേഷമുള്ളതാണ് ശബ്ദരേഖ. എന്നാല്‍ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുകയാണ് കോടിയേരി. ഇപ്പോള്‍ ഉയരുന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രചരണത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഇടതുമുന്നണി ഇത് ചര്‍ച്ച ചെയ്യും. ഗൂഢ പദ്ധതിയെ തുറന്നുകാട്ടുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.