പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് (Palakkad) വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച് ബിജെപി(BJP0. അന്വേഷണത്തിൽ തൃപ്തിയില്ലെന്നാരോപിച്ച് യോഗത്തിൽ നിന്ന് ബിജെപി നേതാക്കൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞാണ് സർവകക്ഷിയോഗം ആരംഭിച്ചത്. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബിജെപി- SDPI നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. യോഗം തുടരുകയാണ്.
യോഗം വെറും പ്രഹസനമാണെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപിക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടില്ല. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല.
Also Read-
പാലക്കാട് സുബൈർ വധം; മൂന്ന് പേർ പിടിയിൽ; കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് പൊലീസ്കോടതിയിൽ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Also Read-
പാര്‍ട്ടി കോണ്‍ഗ്രസിന് CPM ജനറൽ സെക്രട്ടറി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് BJP; നിഷേധിച്ച് CPM24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് അരങ്ങേറിയത്. ഏപ്രിൽ 15 നാണ് പാലക്കാട് എലപ്പുള്ളിയില്‍ സുബൈറിനെ വെട്ടിക്കൊന്നത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്.
സുബൈറിന്റെ കൊലപാതകത്തിനു പിന്നാലെ പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും വെട്ടിക്കൊന്നു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട്ടെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയിൽ കയറിയാണ് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചത്. ഏപ്രിൽ 16 ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
അതേസമയം, സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിലായി. രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.