'ശബരിയിലെ ആചാര സംരക്ഷണത്തിന് നിലകൊണ്ടത് BJP'; ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിൽ ജയിക്കുമെന്ന് സദാനന്ദ ഗൗഡ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് ലാഭമുണ്ടായത്. ഇപ്പോൾ ഇക്കാര്യം ജനങ്ങൾക്ക് ബോധ്യമായെന്നും സദാനന്ദ ഗൗഡ

news18-malayalam
Updated: October 7, 2019, 5:25 PM IST
'ശബരിയിലെ ആചാര സംരക്ഷണത്തിന് നിലകൊണ്ടത് BJP'; ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിൽ ജയിക്കുമെന്ന് സദാനന്ദ ഗൗഡ
ഡി. വി. സദാനന്ദ ഗൗഡ
  • Share this:
കാസർകോട്: ഈ മാസം നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മൂന്നു സീറ്റുകളിൽ ജയിക്കുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിയിലെ ആചാര സംരക്ഷണത്തിന് നിലകൊണ്ടത് BJPയാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് ലാഭമുണ്ടായത്. ഇപ്പോൾ ഇക്കാര്യം ജനങ്ങൾക്ക് ബോധ്യമായെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

കേന്ദ്ര പദ്ധതികള്‍ വേണ്ട രീതിയില്‍ കേരളം ഉപയോഗിക്കുന്നില്ലെന്ന് സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി. പദ്ധതികള്‍ കൊണ്ടുവരേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ അദ്ദേഹം കേന്ദ്രമന്ത്രിമാരെ കാണാന്‍ തയാറാകുന്നില്ല. ബി ജെ പി ജയിക്കുമെന്നാകുമ്പോള്‍ സി പി എമ്മും മുസ്ലീം ലീഗും ഒന്നിച്ച് നില്‍ക്കുകയാണെന്നും മഞ്ചേശ്വരത്ത് ഇത്തവണ ബിജെപി വിജയിക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

First published: October 7, 2019, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading