• HOME
  • »
  • NEWS
  • »
  • kerala
  • »
  • A.N Radhakrishnan | ഒരിഞ്ച് പോലും പിന്നോട്ടില്ല; കൊട്ടിക്കലാശത്തിന് ബിജെപി സ്ഥാനാര്‍ഥിയെത്തിയത് ജെസിബിയില്‍

A.N Radhakrishnan | ഒരിഞ്ച് പോലും പിന്നോട്ടില്ല; കൊട്ടിക്കലാശത്തിന് ബിജെപി സ്ഥാനാര്‍ഥിയെത്തിയത് ജെസിബിയില്‍

അവസാന ലാപ്പിൽ പി.സി.ജോർജിനെ ആയുധമാക്കിയാണു ബിജെപി പ്രചാരണം കൊഴുപ്പിച്ചത്.

  • Share this:
    ആവേശകരമായ നിമിഷങ്ങളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ (Thrikkakkara By Election) കൊട്ടിക്കലാശത്തിനിടെ ഇന്ന് പാലാരിവട്ടത്ത് കണ്ടത്. പ്രചാരണത്തിന്‍റെ അവസാന മണിക്കൂറിലും അത്യന്തം വാശിയേറിയ പ്രകടനമാണ് മുന്നണികള്‍ കാഴ്ച വെച്ചത്. വാഹന പ്രചരണ ജാഥയുമായി അവസാനദിവസവും ആവേശകരമാക്കിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനും ( AN Radhakrishnan) സംഘവും കൊട്ടിക്കലാശത്തിനെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ക്രെയിനില്‍ നിന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തപ്പോള്‍ എ.എന്‍ രാധാകൃഷ്ണന്‍ വന്നിറങ്ങിയത് ജെസിബിയിലാണ്.

    കൊടി തോരണങ്ങളും വാദ്യമേളങ്ങളും നിറഞ്ഞുനിന്ന കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാര്‍ഥി ജെസിബിയില്‍ കയറി എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസും സ്ഥാനാര്‍ഥിക്കൊപ്പം ജെസിബിയില്‍ ഉണ്ടായിരുന്നു.

    Also Read- ആവേശക്കരയേറി പ്രവര്‍ത്തകര്‍; തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം

    നിയമസഭാ തെരഞ്ഞെടുപ്പിനു സമാനമായ ആവേശത്തിലായിരുന്നു തൃക്കാക്കരയില്‍ മുന്നണികള്‍ പ്രചരണം നടത്തിയത്. തൃക്കാക്കരയിലെ ജനവിധി രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുമ്പോൾ, പരമ്പരാഗത കോൺഗ്രസ് കോട്ടയായ തൃക്കാക്കര കൈവിടില്ലെന്നാണു യുഡിഎഫ് വിലയിരുത്തൽ. അവസാന ലാപ്പിൽ പി.സി.ജോർജിനെ ആയുധമാക്കിയാണു ബിജെപി പ്രചാരണം കൊഴുപ്പിച്ചത്.

    'എ എൻ രാധാകൃഷ്ണൻ ജയിച്ചാൽ അദ്ദേഹത്തോടൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കും'; സുരേഷ് ഗോപി


    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-election) ബിജെപി (BJP) സ്ഥാനാര്‍ഥി എ എൻ രാധാകൃഷ്ണൻ (A N Radhakrishnan) വിജയിച്ചാൽ അദ്ദേഹത്തോടൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കുമെന്ന് സിനിമാ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി (Suresh Gopi). ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ സുരേഷ് ഗോപിയുടെ വരവ് മണ്ഡലത്തിലെ പ്രചാരണത്തിന് കൂടുതൽ ചൂടേകിയിരിക്കുകയാണ്.

    തന്നെ എംഎൽഎയോ എംപിയോ ഒന്നും ആക്കേണ്ടെന്നും എ എൻ രാധാകൃഷ്ണൻ തൃക്കാക്കരയിൽ ജയിച്ചാൽ പിന്നീടുള്ള ജീവിതം അദ്ദേഹത്തോടൊപ്പം ചേർന്ന് തൃക്കാക്കരയിലെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ഒരു ഉറപ്പ് തരാം. എന്നെ എംഎൽഎയോ എംപിയോ ആക്കേണ്ട. എഎൻആർ ഇവിടെ ജയിച്ച് എംഎൽഎ ആയാൽ അഭിനയത്തോട് വിടപറഞ്ഞ് അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും.’ സുരേഷ് ഗോപി പറഞ്ഞു.

     Also Read- വാനോളം ആവേശം; കൊട്ടിക്കലാശത്തിനിടെ ക്രെയിനിലുയർന്ന് ജോ ജോസഫ്

    കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനി ജയിച്ചതിന് ശേഷം കൊണ്ടുവന്ന മാറ്റങ്ങളുൾപ്പെടെ അക്കമിട്ട് നിരത്തിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബിജെപി ജയിക്കുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

    പി.ടിയുടെ നടക്കാതെ പോയ വികസന സ്വപ്നങ്ങൾ പൂര്‍ത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല. ആ വോട്ടുകൾ എ എന്‍ രാധാകൃഷ്ണന് നൽകിയാൽ അദ്ദേഹത്തിന് ആ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ കഴിയും. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
    Published by:Arun krishna
    First published: