• HOME
 • »
 • NEWS
 • »
 • kerala
 • »
 • തൃപ്പൂണിത്തുറയിൽ കെ ബാബു ജയിച്ചത് BJP വോട്ടുകൊണ്ടെന്നു  ബിജെപി സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണൻ

തൃപ്പൂണിത്തുറയിൽ കെ ബാബു ജയിച്ചത് BJP വോട്ടുകൊണ്ടെന്നു  ബിജെപി സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണൻ

ബിജെപി വോട്ടുകൾ എങ്ങനെ യുഡിഎഫിന് പോയി എന്നുള്ളതിന് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്നും കെ എസ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

ഡോ. കെ എസ് രാധാകൃഷ്ണൻ

ഡോ. കെ എസ് രാധാകൃഷ്ണൻ

 • Share this:
  കൊച്ചി:  തൃപ്പൂണിത്തുറയിൽ കെ ബാബു ജയിച്ചത് ബിജെപി വോട്ടുകൊണ്ടെന്ന വെളിപ്പെടുത്തലുമായി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണൻ. കഴിഞ്ഞ തവണ  തൃപ്പൂണിത്തുറയിൽ ബിജെപി നേടിയ വോട്ടുകളിൽ ഇക്കുറി കാര്യമായ കുറവുണ്ടായി. ഈ വോട്ടുകൾ കെ. ബാബുവിന് ലഭിച്ചതായും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ഇത് എങ്ങനെ യുഡിഎഫിനു പോയി എന്നുള്ളത് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ഇഞ്ചോടിഞ്ച് മത്സരം നടന്ന തൃപ്പൂണിത്തുറയിൽ  അവസാന റൗണ്ടിൽ  ആയിരത്തിൽ താഴെ മാത്രം വോട്ടുകളുടെ ബലത്തിലാണ് കെ ബാബു വിജയിക്കുന്നത്. അപ്പോൾ തന്നെ  ഇതു സംബന്ധിച്ച്  ആരോപണം ഉയർന്നിരുന്നു. എന്നാൽ  ഇടത് ക്യാമ്പുകളുടെ ആക്ഷേപങ്ങൾ മാത്രമായാണ് ഇതിനെ കണ്ടിരുന്നത്. ഇപ്പോൾ ബിജെപി സ്ഥാനാർഥി തന്നെ  തുറന്ന് പറയുമ്പോൾ ആരോപണങ്ങൾക്ക് അപ്പുറം പറഞ്ഞുറപ്പിച്ച വോട്ടുകച്ചവടം ഇക്കാര്യത്തിൽ നടന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

  തൃപ്പൂണിത്തുറയിൽ സംഭവിച്ചത് മാത്രമല്ല , ബിജെപിയുടെ സംഘടനാ സംവിധാനത്തെ തന്നെയും ഡോ. കെ എസ് രാധാകൃഷ്ണൻ കുറ്റപ്പെടുത്തുന്നു. ബിജെപിക്ക് നേതാക്കൾ മാത്രമാണ് ഉള്ളത്. താഴെത്തട്ടിൽ പ്രവർത്തകരില്ല. ആർ എസ് എസിന്റെ സഹായത്താലാണ് ബിജെപി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറയുന്നു. താൻ മുൻപ് ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും ബിജെപിയുടെ സംഘടനാ ദൗർബല്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഒന്നും ഇപ്പോഴും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

  Also Read- എം ലിജു ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു; രാജി സന്നദ്ധത അറിയിച്ച് സതീശൻ പാച്ചേനി

  തെരഞ്ഞെടുപ്പിൽ സംഘടനപരമായി ഏകോപനം ഇല്ലായിരുന്നു. എല്ലാ നേതാക്കളും മത്സര രംഗത്തിറങ്ങിയതോടെ ആരിലും ആർക്കും നിയന്ത്രണമില്ലാതെയായി. ആൾക്കൂട്ടം പോലെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത്. അതു കൊണ്ടു മാത്രമാണ് അനിവാര്യമായ വിജയങ്ങളും ഇല്ലാതായതെന്നും കെ എസ്  രാധാകൃഷ്ണൻ പറയുന്നു.

  എറണാകുളം ജില്ലയിൽ ബിജെപിയുടെ വോട്ട്  ഗണ്യമായി കുറഞ്ഞു എന്ന് കണക്കുകൾ തെളിയിക്കുമ്പോഴും ഇത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായി ആയിരുന്നു കരുതപ്പെട്ടത്. എന്നാൽ  ഒരു ബിജെപി സ്ഥാനാർത്ഥി തന്നെ തന്റെ വോട്ടുകൾ യുഡിഎഫിന് പോയി എന്ന് പരസ്യമായി പറഞ്ഞതോടെ ഇത് വലിയ വിവാദമാകുകയാണ്.

  ശബരിമല വിഷയം  കേരളത്തിൽ  വലിയ പ്രതിഷേധ ജ്വാലയായി ബിജെപി മാറ്റിയെടുക്കുന്നതിന് മുൻപ് തന്നെ  നാമജപ ഘോഷയാത്ര നടന്ന സ്ഥലമായിരുന്നു തൃപ്പൂണിത്തുറ. പിന്നീടാണ് അതിന്റെ മുൻപന്തിയിലേക്ക് സംഘപരിവാർ സംഘടനകൾ അടക്കം എത്തുന്നത്. ശബരിമല വിഷയത്തിൽ സർക്കാറിനെ ന്യായീകരിച്ചു കൊണ്ടും  തീവ്ര ഹിന്ദു നിലപാടുകളെ വിമർശിച്ചും ചർച്ചയ്ക്ക് നേതൃത്വം നൽകിയത്  എം എൽ എ യായിരുന്ന എം സ്വരാജ് ആയിരുന്നു. അതു കൊണ്ടു തന്നെ  ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപി സജീവമായി ഉയർത്തിയ വിഷയം ശബരിമല തന്നെയായിരുന്നു.

  Also Read- 'മേഴ്സിക്കുട്ടിയമ്മക്കും ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ്, പിണറായിയെ സവർണനേതൃത്വം ആക്രമിച്ചു': വെള്ളാപ്പള്ളി നടേശൻ

  എന്നാൽ ബിജെപി ക്യാമ്പുകളെ പോലും ഞെട്ടിച്ച പ്രസ്താവനയായിരുന്നു  കെ ബാബു നടത്തിയത്. ശബരിമല വിഷയത്തിൽ പ്രതിഷേധം ഉള്ളവർ തനിക്കാണ് വോട്ട് ചെയ്യേണ്ടതെന്നും, അത്തരം വോട്ടുകൾ ഉറപ്പായും തനിക്ക് ലഭിക്കുമെന്നും പരസ്യമായി തന്നെ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ കഴിഞ്ഞതവണ നേടിയതിനേക്കാൾ 6087 വോട്ടുകളുടെ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്
  Published by:Rajesh V
  First published: