വട്ടിയൂർക്കാവിൽ വോട്ട് കച്ചവടമെന്ന് ബിജെപി സ്ഥാനാർഥി എസ് സുരേഷ്
വട്ടിയൂർക്കാവിൽ വോട്ട് കച്ചവടമെന്ന് ബിജെപി സ്ഥാനാർഥി എസ് സുരേഷ്
'സ്ഥാനാർഥിയായത് അപ്രതീക്ഷിതമായി'
News18 Malayalam
Last Updated :
Share this:
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി എസ് സുരേഷ്. മണ്ഡലത്തിൽ യുഡിഎഫ് എൽഡിഎഫിന് വോട്ട് മറിച്ചുവെന്ന് സുരേഷ് ആരോപിച്ചു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫിന്റെ ബൂത്തുകൾ നിർജീവമായിരുന്നു. പോളിങ് കുറഞ്ഞതിൽ ആശങ്കയുണ്ടെന്നും സുരേഷ് ന്യൂസ് 18നോട് പറഞ്ഞു.
അപ്രതീക്ഷിത സ്ഥാനാർഥിയായിട്ടാണ് വട്ടിയൂർക്കാവിൽ എത്തിയത്. തുടക്കത്തിൽ തനിക്ക് സ്വീകാര്യത ലഭിച്ചില്ല. താൻ സ്ഥാനാർഥിയായതോടെ ചിലർ തെറ്റായ പ്രചരണങ്ങൾ നടത്തി. തെറ്റായ പ്രചരണങ്ങളിൽ വിഷമം ഉണ്ടായെന്നും സുരേഷ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.