കോട്ടയം: ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ സമസ്തയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാർ നിലപാട് സമസ്ത തള്ളിയതിന് പിന്നാലെയാണ് സുരേന്ദ്രൻ കടുത്ത വിമർശനവുമായി രംഗത്തുവന്നത്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് ഇരട്ടത്താപ്പാണ് ഉള്ളത് എന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങൾക്കും സർക്കാറിന്റെ യൂണിഫോം നിലപാടിൽ എതിർപ്പുണ്ടെന്നാണ് സമസ്തയുടെ നേതാവ് നാസർ ഫൈസി പറഞ്ഞത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കെ സുരേന്ദ്രൻ രംഗത്ത് വന്നത്. ഹിന്ദുക്കളുടെ വാക്കാലത്ത് സമസ്തയെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ എന്ന മറു ചോദ്യമാണ് കെ സുരേന്ദ്രൻ ഉന്നയിക്കുന്നത്.
യൂണിഫോം വിഷയത്തിൽ അടക്കം സർക്കാരിന് ഇരട്ടത്താപ്പാണ് ഉള്ളതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയന്റെ നവോത്ഥാനം വൺ സൈഡ് ആണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം തീവ്രവാദികളുടെ എതിർപ്പ് വന്നപ്പോൾ യൂണിഫോമിൽ നിന്ന് സർക്കാർ പിൻവാങ്ങി എന്നത് ഇതിന്റെ പ്രധാനപ്പെട്ട തെളിവാണ് എന്നും കെ സുരേന്ദ്രൻ പറയുന്നു. ശബരിമല വിഷയത്തിൽ ഒരു നിലപാടും മുസ്ലിം സംഘടനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റൊരു നിലപാടുമാണ് സർക്കാരിന് ഉള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Also Read-
Samastha| ജെൻഡര്‍ ന്യൂട്രൽ യൂണിഫോം:സര്‍ക്കാർ നീക്കത്തിനെതിരെ പ്രചാരണത്തിന് സമസ്ത; വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രഭാഷണംമുസ്ലിം മത മൗലികവാദികൾ എന്തുപറഞ്ഞാലും സിപിഎം അനുസരിക്കും. കർക്കിടകവാവിന് കടപ്പുറത്ത് ചുക്കുവെള്ളം വിതരണം ചെയ്യാൻ പോയ പി ജയരാജന് ഓടേണ്ടിവന്നു എന്നും സുരേന്ദ്രൻ പരിഹസിച്ചു. ഇക്കാര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് തൊട്ടു പിന്നാലെ സിപിഎം പി ജയരാജന് ഇണ്ടാസ് നൽകിയത്.
കോഴിക്കോട് ബീന ഫിലിപ്പിന് പിന്തുണ നൽകാനും കെ സുരേന്ദ്രൻ തയ്യാറായി. ബാലഗോകുലത്തിന്റെ പരിപാടിയിൽ പോയി പ്രസംഗിച്ച കോഴിക്കോട് മേയർ എന്ത് തെറ്റാണ് ചെയ്തത് എന്ന് സുരേന്ദ്രൻ ചോദിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ അടക്കം പരിപാടികളിൽ സിപിഎം നേതാക്കൾ പങ്കെടുത്താൽ നടപടിയില്ല. ഇരട്ട നീതിയാണ് ഇക്കാര്യത്തിൽ ഉണ്ടാകുന്നത്. ശബരിമലയിൽ പോയാൽ നടപടി, ഹജ്ജിനു പോയാൽ നടപടി എന്നതാണ് സിപിഎം നിലപാട്.
ഓണത്തിന്റെ ചരിത്രം ഇടത് ചരിത്രകാരന്മാർ വളച്ചൊടിച്ചു എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തൃക്കാക്കരയപ്പനേം മഹാവിഷ്ണുവിനെയും രണ്ടായി കാണിച്ചാണ് ഇടത് ചരിത്രകാരന്മാർ ഇതിനെ വ്യാഖ്യാനിച്ചത്. എന്നാൽ മഹാവിഷ്ണുവിന്റെ അവതാരമാണ് ഇവയെല്ലാം. കേരളത്തിൽ ഓണത്തെ വരവേൽക്കുന്നത് തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ചടങ്ങുകളോടെയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ബിജെപി തെറ്റായ നീക്കങ്ങൾ നടത്തുന്നു എന്ന ആരോപണം വസ്തുതാ വിരുദ്ധമാണ് എന്നും സുരേന്ദ്രൻ വിശദീകരിക്കുന്നു.
Also Read-
'പഴയ സിമി നേതാവിൽ നിന്ന് ഇന്ത്യാവിരുദ്ധത മാത്രം പ്രതീക്ഷിച്ചാൽ മതി': ജലീലിന്റെ കശ്മീർ പോസ്റ്റിൽ കെ സുരേന്ദ്രൻബോധപൂർവ്വമോ അല്ലാതെയോ വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളെ ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ആണ് ബിജെപി ശ്രമംഎന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി ഇതാണ് ചെയ്യുന്നത്. ചരിത്ര രചനയിലും കരിക്കുലത്തിലും പലർക്കും അവഗണന ഉണ്ടായി. ഇത് മറികടക്കാൻ ഉള്ള ശ്രമം ആണ് ബിജെപി നടത്തുന്നത്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കുന്നതിൽ മതമൗലിക വാദികളുടെ എതിർപ്പ് ഉണ്ടായി. മുസ്ലിം ലീഗ് ഉൾപ്പെടെ നീചമായ നിലപാട് സ്വീകരിച്ചു.ഇടതുപക്ഷം ഉൾപ്പെടെ ഇതേ നിലപാട് സ്വീകരിച്ചു.
Also Read- കർക്കടക വാവിന് ചുക്കുവെള്ളവുമായികടപ്പുറത്തു പോയ പി ജയരാജന് ഓടേണ്ടി വന്നു; കെ സുരേന്ദ്രൻഇന്ന് ആ പ്രതിമയുടെ നില വളരെ മോശം ആണ്. രണ്ട് മുന്നണികളും സാംസ്‌കാരിക നായകന്മാരും ഇടപെടുന്നില്ല. അടുത്ത കർക്കിടകത്തിന് മുൻപ് പ്രതിമ തിരൂരിൽ സ്ഥാപിക്കും എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനായി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ബിജെപി നടത്തും. ചാരം മൂടി കിടത്തുന്ന അത്തരം വ്യക്തികളെ ബിജെപി പുറത്തുകൊണ്ടുവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.