'ഓര്‍മ്മയില്ലേ ഗുജറാത്ത്'; പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിവാദത്തില്‍; കേസ് കൊടുക്കുമെന്ന് ലീഗ്

കഴിഞ്ഞ ദിവസം വൈകിട്ടാണ് കുറ്റ്യാടി ടൗണില്‍ ബിജെപിയുടെ പ്രകടനത്തിനിടെ ഓര്‍മ്മയില്ലേ ഗുജറാത്ത് എന്ന മുദ്രാവാക്യമുയർന്നത്.

News18 Malayalam | news18-malayalam
Updated: January 14, 2020, 10:15 PM IST
'ഓര്‍മ്മയില്ലേ ഗുജറാത്ത്'; പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിവാദത്തില്‍; കേസ് കൊടുക്കുമെന്ന് ലീഗ്
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി കുറ്റ്യാടി ടൗണില്‍ നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യം വിവാദത്തിൽ. ബിജെപിയുടെ പ്രകടനവും പൊതുയോഗവും തുടങ്ങുന്നതിന്റെ മുമ്പ് തന്നെ കുറ്റ്യാടിയിലെ വ്യാപാരികള്‍ കടകളടച്ച് സ്ഥലം വിട്ടതോടെയാണ് പ്രകോപന മുദ്രാവാക്യമുയര്‍ന്നത്. വൈകിട്ട് നാലരയോടെയാണ് കുറ്റ്യാടി ടൗണില്‍ ബിജെപിയുടെ പ്രകടനത്തിനിടെ ഓര്‍മ്മയില്ലേ ഗുജറാത്ത് എന്ന മുദ്രാവാക്യമുയർന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ പരാതി നല്‍കാനൊരുങ്ങുകയാണ് മുസ്ലിംലീഗ്. പ്രകോപന മുദ്രാവാക്യത്തിനെതിരെ പരാതി നല്‍കുമെന്ന് മുസ്ലിംലീഗ് നേതാവ് നജീബ് കാന്തപുരം പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തെ വിശദീകരിക്കുന്നതിനുള്ള പൊതുയോഗത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് സംസാരിക്കുന്നതിന്റെ തൊട്ടുമുമ്പായിരുന്നു പ്രകടനം. പ്രകടനവും പൊതുയോഗവുമറിഞ്ഞ് വ്യാപാരികള്‍ കടകള്‍ പൂട്ടിപോയതാണ് ബിജെപി പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിതരാക്കിയത്. അസഭ്യം വിളിക്കൊപ്പമായിരുന്നു പ്രകോപന മുദ്രാവാക്യവും.

Published by: Anuraj GR
First published: January 14, 2020, 6:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading