മത്സരിക്കാനില്ലെന്ന കുമ്മനത്തിന്റെ നിലപാട് തള്ളി BJP കോർ കമ്മിറ്റി യോഗം
പ്രമുഖർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
news18
Updated: September 22, 2019, 7:14 PM IST

കുമ്മനം രാജശേഖരൻ
- News18
- Last Updated: September 22, 2019, 7:14 PM IST
തിരുവനന്തപുരം: മത്സരിക്കാനില്ലെന്ന കുമ്മനത്തിന്റെ നിലപാട് തള്ളി ബി.ജെ.പി കോർ കമ്മിറ്റി യോഗം. കുമ്മനത്തിന്റെയും കെ.സുരേന്ദ്രന്റെയും പേരുകൾ അടങ്ങുന്ന പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിക്കും. അടുത്തടുത്ത് രണ്ടു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ടതിനാൽ ഇനി ഉടനെ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം. മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് യോഗത്തിന് മുമ്പ് കുമ്മനവും മാധ്യമങ്ങളോടും പറഞ്ഞിരുന്നു.
എന്നാൽ നിർണായകമായ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്ന് പ്രമുഖനേതാക്കൾ മാറി നിൽക്കരുതെന്ന് കോർ കമ്മിറ്റി യോഗം തീരുമാനമെടുത്തു. പ്രമുഖർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കോർ കമ്മിറ്റി യോഗം കഴിഞ്ഞതോടെ കുമ്മനവും നിലപാടിൽ അയവ് വരുത്തി. പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന നിലപാട് ആയിരുന്നു യോഗത്തിനു ശേഷം കുമ്മനം സ്വീകരിച്ചത്. വട്ടിയൂർക്കാവിൽ കുമ്മനം, കോന്നിയിൽ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാർ, ശ്രീകാന്ത് എറണാകുളത്ത് സി.ജി.രാജഗോപാൽ, ബി.ഗോപാലകൃഷ്ണൻ എന്നിങ്ങനെയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരിക്കുന്ന അരൂരിലും ബി.ജെ.പി സ്ഥാനാർത്ഥിയെ ശുപാർശ ചെയ്തിട്ടുണ്ട്.
എന്നാൽ നിർണായകമായ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്ന് പ്രമുഖനേതാക്കൾ മാറി നിൽക്കരുതെന്ന് കോർ കമ്മിറ്റി യോഗം തീരുമാനമെടുത്തു. പ്രമുഖർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കോർ കമ്മിറ്റി യോഗം കഴിഞ്ഞതോടെ കുമ്മനവും നിലപാടിൽ അയവ് വരുത്തി. പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന നിലപാട് ആയിരുന്നു യോഗത്തിനു ശേഷം കുമ്മനം സ്വീകരിച്ചത്.