ഗവർണർക്കെതിരെ സർക്കാർ സ്പോൺസേർഡ് പ്രതിഷേധങ്ങൾ; വിമർശനവുമായി ബിജെപി
ഗവർണറെ അപായപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

mt ramesh
- News18 Malayalam
- Last Updated: December 28, 2019, 3:22 PM IST
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് ബിജെപി. ഗവർണർക്കെതിരെ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് പ്രതിഷേധങ്ങളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
കണ്ണൂരിൽ നടക്കുന്ന ദേശീയ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ പ്രതികരണം. ഗവർണറെ അപായപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. also read:ചരിത്ര കോണ്ഗ്രസ് ഉദ്ഘാടന ചടങ്ങിൽ ഗവർണർക്കെതിരെ പ്രതിഷേധം; ഒച്ചവെച്ച് നിശബ്ദനാക്കാനാകില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ
പ്രതിഷേധക്കാരുടെ അറസ്റ്റ് തടസപ്പെടുത്തിയത് ജനപ്രതിനിധികളായ സി പി എം നേതാക്കളാണ്. ഗവർണറെ സി പി എം രാഷ്ട്രീയ പകപോക്കലിന് ഇരയാക്കുകയാണെന്നും രമേശ് കുറ്റപ്പെടുത്തി. ഗവർണർക്കുണ്ടായ സുരക്ഷാവീഴ്ചയിലടക്കം അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ഗവർണർക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിനാവുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് മറ്റു സംവിധാനങ്ങൾ ഉണ്ടെന്നും എം ടി രമേശ് പറഞ്ഞു.
also read :കണ്ണൂരിൽ ഗവർണ്ണർക്കു നേരെ യൂത്ത്കോൺഗ്രസ്, കെഎസ് യു കരിങ്കൊടി
സ്പീക്കറും മന്ത്രിമാരും ഭരണഘടന ഒന്നുകൂടി വായിക്കണം. സ്പീക്കർ പദവിക്ക് യോജിക്കാത്ത പ്രസ്താവനകളാണ് നടത്തുന്നത്- എംടി രമേശ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും ആ യോഗത്തിന് പ്രസക്തിയില്ലെന്നും എം ടി രമേശ് പറഞ്ഞു.
കണ്ണൂരിൽ നടക്കുന്ന ദേശീയ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ പ്രതികരണം. ഗവർണറെ അപായപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.