നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊടകര കുഴൽപ്പണക്കേസ്: മലക്കംമറിഞ്ഞ് BJP; അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് തീരുമാനം

    കൊടകര കുഴൽപ്പണക്കേസ്: മലക്കംമറിഞ്ഞ് BJP; അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് തീരുമാനം

    കേസ് അന്വേഷണവുമായി സഹകരിക്കണ്ടെന്ന അഭിപ്രായമാണ് ഭൂരിപക്ഷം നേതാക്കൾക്കും ഉള്ളതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് ന്യൂസ് 18 നോട് പറഞ്ഞു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
    തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ബിജെപി തീരുമാനം. ബിജെപി നേതാക്കളെ ആക്രമിക്കാനുള്ള ഗൂഢാലോചനയാണ് കേസ് അന്വേഷണത്തിലൂടെ സംസ്ഥാന സർക്കാരും സിപിഎമ്മും നടത്തുന്നതെന്നാണ് പ്രധാന ആരോപണം. കേസ് അന്വേഷണവുമായി സഹകരിക്കണ്ടെന്ന അഭിപ്രായമാണ് ഭൂരിപക്ഷം നേതാക്കൾക്കും ഉള്ളതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് ന്യൂസ് 18 നോട് പറഞ്ഞു. കോർ കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.

    Also Read- 'തേനും പാലും നല്‍കിയാലും ബന്ധനം ബന്ധനം തന്നെ', നെന്മാറയിലേത് അവിശ്വസനീയ കാര്യങ്ങളെന്ന് വനിതാ കമ്മീഷന്‍

    കുഴൽപ്പണക്കേസിൽ ഏത് അന്വേഷണവുമായി സഹകരിക്കുമെന്നായിരുന്നു ബിജെപി നേതാക്കൾ ആദ്യം പറഞ്ഞിരുന്നത്. മടിയിൽ കനമില്ലാത്തവന് ഭയപ്പെടാനില്ല. ബിജെപി നേതാക്കൾക്ക് കുഴൽപ്പണ ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസ് അന്വേഷണത്തിന്റെ പേരിൽ ബിജെപി നേതാക്കളെ, പ്രത്യേകിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. കേസ് അന്വേഷണത്തിൽ സഹകരിക്കേണ്ടതില്ലെന്ന നിയമോപദേശം നിലവിൽ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

    Also Read- പത്ത് വർഷം യുവതി ഒറ്റമുറിയിൽ ഒളിച്ചു ജീവിച്ച സംഭവം; ദുരൂഹത ഇല്ലെന്ന് പൊലീസ് റിപ്പോർട്ട്

    കൊടകര കേസിന്റെ തുടക്കത്തിൽ കെ സുരേന്ദ്രനെ പിന്തുണയ്ക്കാൻ ബിജെപി നേതാക്കളാരും തയ്യാറാകാത്തത് വാർത്തയായിരുന്നു. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മാത്രമാണ് വാർത്താക്കുറിപ്പിലൂടെ സുരേന്ദ്രനെ പിന്തുണച്ചെത്തിയത്. എന്നാൽ പിന്നീട് ചേർന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ് ഉൾപ്പെടെയുള്ള നേതാക്കളും സുരേന്ദ്രനെ പിന്തുണച്ചെത്തി. തുടർന്നാണ് പ്രത്യക്ഷ സമരത്തിലേക്കും പാർട്ടി നീങ്ങിയത്.

    Also Read- വിജിലൻസിന് ഇന്നോവ ക്രിസ്റ്റയും ബൊലേറോയും അടക്കം 16 വാഹനങ്ങൾ; ചെലവ് ചുരുക്കലിനിടെയും 67 ലക്ഷം ചെലവഴിച്ച് സർക്കാർ

    ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന കോർകമ്മിറ്റി അംഗങ്ങൾ നടത്തിയ സമരം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഭീരുത്വം കൊണ്ടാണ് സുരേന്ദ്രനെ സർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. ബിജെപിക്കെതിരെ സർക്കാരും സിപിഎമ്മും ഒളിയുദ്ധം നടത്തുകയാണ്. സുരേന്ദ്രനെ ജയിലിട്ട് പകരം വീട്ടാനാണെങ്കിൽ ജനം പ്രതികരിക്കുമെന്നും കുമ്മനം പറഞ്ഞു.

    Also Read- പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; തീവ്രവാദബന്ധം അന്വേഷിക്കും
    Published by:Rajesh V
    First published:
    )}