തിരുവനന്തപുരം: എയിംസ്(AIIMS) തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബിജെപി(BJP). തിരുവനന്തപുരത്ത് എയിംസ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ കേരളത്തിന് പുറമേ തമിഴ്നാടിന്റെ അഞ്ചു ജില്ലകളിലും അതിന്റെ പ്രയോജനം ലഭിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ എയിംസ് അനുവദിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെന്നും അന്ന് ഭരിച്ച യുഡിഎഫ് സര്‍ക്കാരും തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇത്രയും കാലതാമസം ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എയിംസ് സ്ഥാപിക്കാന്‍ ശശി തരൂര്‍ എംപി ചെറുവിരല്‍ അനക്കിയില്ലെന്നും തിരുവനന്തപുരത്തിന് അര്‍ഹതപ്പെട്ട എയിംസ് സംസ്ഥാന സര്‍ക്കാരിലെയും സിപിഎമ്മിലെയും മലബാര്‍ ലോബി നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ എംപി നോക്കുകുത്തിയായിരിക്കുകയാണെന്ന് രാജേഷ് വിമര്‍ശിച്ചു. ലോകോത്തര നിലവാരമുള്ള ചികിത്സകൂടി തിരുവനന്തപുരത്ത് ലഭിക്കാനുള്ള സാഹചര്യമുണ്ടായാല്‍ അത് കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിമാരായുള്ള വി ശിവന്‍കുട്ടിയും ആന്റണി രാജുവും ജിആര്‍ അനിലും തിരുവനന്തപുരത്തിന് വേണ്ടി വാദിക്കുന്നില്ലെന്ന് മാത്രമല്ല തിരുവനന്തപുരത്തിന്റെ താത്പര്യങ്ങള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയും, സിപിഎം സെക്രട്ടറിയും, എല്‍ഡിഎഫ് കണ്‍വീനറും കണ്ണൂര്‍ ജില്ലക്കാര്‍ ആയതോടെ കേരളമെന്നത് മലബാറിലേക്ക് ഒതുങ്ങുന്നത് നാടിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണം നിയന്ത്രിക്കാനും താമസിക്കാനും തിരുവനന്തപുരത്തെ ഉപയോഗിച്ചശേഷം എയിംസിന്റെ കാര്യത്തിലും, ഹൈക്കോടതി ബഞ്ചിന്റെ കാര്യത്തിലും തിരുവനന്തപുരം വിമാനത്താവള വികസനത്തിന്റെ കാര്യത്തിലും എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്ന സമീപനം തിരുവനന്തപുരത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാജേഷ് പറഞ്ഞു.
എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ബഹുജന മുന്നേറ്റം സംഘടിപ്പിക്കുമെന്നും തിരുവനന്തപുരത്ത് ബഹുജനക്കൂട്ടായ്മ രൂപം നല്‍കുമെന്നും വിവി രാജേഷ് വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.