• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലായിൽ വോട്ട് മറിച്ചിട്ടില്ല; ബിജെപിക്ക് വോട്ട് വർദ്ധിക്കുമെന്ന് എം.ടി രമേശ്

പാലായിൽ വോട്ട് മറിച്ചിട്ടില്ല; ബിജെപിക്ക് വോട്ട് വർദ്ധിക്കുമെന്ന് എം.ടി രമേശ്

പാലായിൽ യു.ഡി എഫും എൻ.ഡിഎ യും തമ്മിലായിരുന്നു മത്സരമെന്നും എം.ടി രമേശ് പറഞ്ഞു...

news18

news18

  • Share this:
    കോട്ടയം: പാലയിൽ ബിജെപി വോട്ട് മറിച്ചിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്. ബി ജെ പിയുടെ വോട്ട് വർദ്ധിക്കും. എക്സിറ്റ് പോൾ ഫലങ്ങളിൽ യുഡിഎഫ് വോട്ട് കുറഞ്ഞു. പാലായിൽ യു.ഡി എഫും എൻ.ഡിഎ യും തമ്മിലായിരുന്നു മത്സരമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയതിനാണ് നിയോജക മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയത്. വോട്ടു മറിച്ചു എന്ന ആരോപണത്തിന് പ്രസക്തിയില്ല. ബി ജെ പിയുടെ വോട്ട് കുറഞ്ഞാലും കൂടിയാലും പാർട്ടി ഒറ്റക്കെട്ടായി ഏറ്റെടുക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.

    എല്ലാത്തിനുമൊടുവിൽ അയാൾ പറഞ്ഞു, ഇന്ത്യയിൽനിന്ന് വന്നതുകൊണ്ട് ട്രാഫിക് നിയമങ്ങൾ അറിയില്ലായിരുന്നു!

    വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ബിജെപിയിൽ പൊട്ടിത്തെറി ഉണ്ടായത്. പാലാ നിയോജകമണ്ഡലം പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടങ്ങിയത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഗുരുതരവീഴ്ച വരുത്തിയതിനാണ് പാലാ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിനു പുളിക്കക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്‍റ് എൻ.ഹരി അറിയിച്ചു. എന്നാൽ സ്ഥാനാർഥി കൂടിയായ എൻ. ഹരി വോട്ട് വിറ്റെന്ന ഗുരുതര ആരോപണമാണ് ബിനു പുളിക്കക്കണ്ടം ഉയർത്തിയത്.
    First published: