ചലച്ചിത്ര പ്രവർത്തകർക്ക് എതിരായ സന്ദീപ് വാര്യരുടെ ഭീഷണി തള്ളി ബി.ജെ.പി. സർക്കാരിനെതിരെ പ്രതികരിച്ചു എന്നതിനാൽ ഭീഷണി മുഴക്കുന്നത് ബി.ജെ.പി. രീതിയല്ല. സന്ദീപിൻറെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് എം.ടി. രമേശ് പറഞ്ഞു. സന്ദീപ് പറഞ്ഞത് ബി.ജെ.പി. നിലപാടല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി.
Read: റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? റിമ കല്ലിങ്കലിന് വിമർശനവുമായി സന്ദീപ് വാര്യർ
ഇക്കഴിഞ്ഞ ദിവസം നടി റിമാ കല്ലിങ്കലിനെ ലക്ഷ്യംവച്ച് കഞ്ചാവ് ബീഡി, പൊരിച്ച മത്തി പരാമർശങ്ങൾ സന്ദീപ് വാര്യർ നടത്തിയിരുന്നു.
"റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം", "ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്" എന്നിങ്ങനെയായിരുന്നു പോസ്റ്റുകൾ.
സന്ദീപിന്റെ പോസ്റ്റുകൾക്ക് മുൻപ് തന്നെ "വിവരശൂന്യരെ പ്രശസ്തരാക്കുന്നതു നിർത്താം" എന്ന തരത്തിൽ രാവിലെ റിമയുടെ ഒരു ഫേസ്ബുക് പോസ്റ്റുമുണ്ടായിരുന്നു. ആർട്ടിസ്റ് പവി ശങ്കറിന്റെ ഇലസ്ട്രേഷൻ വച്ചായിരുന്നു ആ പോസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rima Kallingal, Sandeep warrier, Sandeep warrier facebook post, Sandeep.G.Varier