• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വീട് നിർമിച്ച് നല്‍കണം': കൽപ്പറ്റ മുനിസിപ്പാലിറ്റിക്ക് ബിജെപി ജില്ലാ പ്രസിഡന്റിന്റെ അപേക്ഷ

'രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വീട് നിർമിച്ച് നല്‍കണം': കൽപ്പറ്റ മുനിസിപ്പാലിറ്റിക്ക് ബിജെപി ജില്ലാ പ്രസിഡന്റിന്റെ അപേക്ഷ

പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉള്‍പ്പെടുത്തി കല്‍പ്പറ്റയില്‍ രാഹുൽ ഗാന്ധിക്ക് വീട് ലഭ്യമാക്കണമെന്ന് അപേക്ഷയിൽ പറയുന്നു

  • Share this:

    കല്‍പ്പറ്റ: കോൺഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സ്വന്തമായ് വീട് നിർമിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അപേക്ഷ നല്‍കി. വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കല്‍പ്പറ്റയില്‍ പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉള്‍പ്പെടുത്തി രാഹുൽ ഗാന്ധിക്ക് വീട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധുവിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകി.

    Also Read- സ്വന്തമായി വീടില്ലാത്ത രാഹുൽ ഗാന്ധിക്ക് സ്വന്തമായി ഒന്നുമില്ലേ? വയനാട്ടിലെ സത്യവാങ്മൂലം പറയുന്നതിങ്ങനെ

    ”രാജ്യത്തെ സമുന്നത കോണ്‍ഗ്രസ്സ് നേതാവും വയനാട് എംപിയുമായ രാഹുലിന് തനിക്ക് 52 വയസായി എന്നും എന്നിട്ടും തനിക്ക് സ്വന്തമായ് ഭവനമില്ല എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കല്‍പ്പറ്റയില്‍ പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കണം” എന്നാണ് അപേക്ഷയിൽ പറയുന്നത്.

    Also Read- 52 വയസായിട്ടും സ്വന്തമായി വീടില്ലെന്ന് രാഹുല്‍ ഗാന്ധി; പരിഹസിച്ച് ബിജെപി നേതാവ്

    വയനാട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്ന എം പിക്ക് സ്വന്തം വീടിന് അനുയോജ്യമായ സ്ഥലം വയനാട് തന്നെയാണെന്നും കെ പി മധു അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന സമിതി അംഗം കെ സദാനന്ദന്‍, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, എം കെ ഗ്രീഷിത്ത് അമ്പാടി എന്നിവരും ഒപ്പമുണ്ടായിരുന്നു.

    Published by:Rajesh V
    First published: