• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

മാധ്യമ ബഹിഷ്ക്കരണം അവസാനിപ്പിച്ച് BJP; ചാനൽ ചർച്ചകളിൽ പങ്കെടുക്കുമെന്ന് ശ്രീധരൻ പിള്ള

വൈകാരികമായ കാഴ്ചപ്പാടിലാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്ന് ശ്രീധരൻ പിള്ള

news18
Updated: February 12, 2019, 2:11 PM IST
മാധ്യമ ബഹിഷ്ക്കരണം അവസാനിപ്പിച്ച് BJP; ചാനൽ ചർച്ചകളിൽ പങ്കെടുക്കുമെന്ന് ശ്രീധരൻ പിള്ള
News18
news18
Updated: February 12, 2019, 2:11 PM IST
തിരുവനന്തപുരം: മാധ്യമ ബഹിഷ്ക്കരണം അവസാനിപ്പിക്കാൻ തയ്യാറായി ബിജെപി. പാർട്ടി സംസ്ഥാന ആധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അറിയിച്ചതാണ് ഇക്കാര്യം. ബിജെപി നേതാക്കൾക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്റെ കുടുംബം ബിജെപി കുടുംബം' മഹാസമ്പര്‍ക്ക യജ്ഞം സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി രണ്ടിന് ഹൈന്ദവ സംഘടനകൾ നടത്തിയ ഹർത്താലിനിടെ മാധ്യമപ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ശ്രീധരൻ പിള്ളയുടെ ഉൾപ്പടെ ബിജെപി നേതാക്കളുടെ പത്രസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്ക്കരിച്ചിരുന്നു. ഇതോടെയാണ് മാധ്യമങ്ങളുമായി സഹകരിക്കേണ്ടെന്ന തീരുമാനം ബിജെപി കൈക്കൊണ്ടത്. പിന്നീട് ചാനൽ ചർച്ചകളിൽ ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നില്ല.

പണിമുടക്കിയാലും ശമ്പളം മുടങ്ങില്ല; ഉത്തരവിറക്കി സർക്കാർ

വൈകാരികമായ കാഴ്ചപ്പാടിലാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഇനി അത്തരം തടസമില്ല. മാധ്യമങ്ങളുമായി പാർട്ടി നേതാക്കൾക്ക് സഹകരിക്കാം. ഇന്നു മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിയില്‍ വിഭാഗീയതയുണ്ടെന്ന തരത്തില്‍ വാർത്തകൾ പ്രചരിപ്പിക്കുന്നത് പാർട്ടിയെ തകര്‍ക്കാനാണ്. ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
Loading...
ഡൽഹി തീപിടുത്തം: ഒരു മലയാളി ഉൾപ്പെടെ 17 മരണം

സിപിഎമ്മിനൊപ്പം കൂടാന്‍ തയ്യാറാണെന്ന് പറയാന്‍ മാത്രം അധഃപതിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് സ്വപ്നം കാണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. പ്രളയത്തില്‍ പറവൂര്‍ ഒഴികെ ഒരിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു സഹായവും ചെയ്തിട്ടില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ പത്രസമ്മേളനം നടത്തിയതിന്റെ അവാര്‍ഡ് പ്രതിപക്ഷ നേതാവിന് നല്‍കാവുന്നതാണെന്നും ശ്രീധരന്‍പിള്ള പരിഹസിച്ചു.

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...