സൗജന്യ കോവിഡ് വാക്സിന്‍ പ്രഖ്യാപനം; മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ്​ കമ്മീഷന് പരാതി നല്‍കി BJP

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനാണ് തെരഞ്ഞെടുപ്പ്​ കമ്മീഷന് പരാതി നല്‍കിയത്

പിണറായി വിജയൻ, കെ സുരേന്ദ്രൻ

പിണറായി വിജയൻ, കെ സുരേന്ദ്രൻ

  • Last Updated :
  • Share this:
    സംസ്ഥാനത്ത് കൊറോണ വാക്​സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയ​ന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച്​ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നല്‍കി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​  കെ. സുരേന്ദ്രനാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

    കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവന്‍ കൊറോണ വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രസ്താവന ഉണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

    Also Read  'കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി വിജയന്‍': കെ.സുരേന്ദ്രൻ

    പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജന്‍സികളുടെ അടുത്ത് വിലപ്പോവില്ല. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോള്‍ അദ്ദേഹം ഒരു മുഴം മുന്നേ എറിയുകയാണ്. കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പും പൊലീസും വിജിലന്‍സും ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
    Published by:user_49
    First published:
    )}