News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 11, 2021, 4:25 PM IST
പാലക്കാട് നഗരസഭ ഓഫീസ് വളപ്പിലുള്ള പാർക്കിനുള്ളിലെ ഗാന്ധി പ്രതിമയിലാണ് ബിജെപിയുടെ പാർട്ടി കൊടി കെട്ടിയത്.
പാലക്കാട്: നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പാർട്ടി കൊടി കെട്ടിയതിനെതിരെ പ്രതിഷേധം.
ജയ് ശ്രീറാം ബാനർ വിവാദത്തിന് പുറത്തേയാണ് പുതിയ വിവാദം. പാലക്കാട് നഗരസഭ ഓഫീസ് വളപ്പിലുള്ള പാർക്കിനുള്ളിലെ ഗാന്ധി പ്രതിമയിലാണ് ബിജെപിയുടെ പാർട്ടി കൊടി കെട്ടിയത്.

സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനായെത്തിയ യുഡിഎഫ് കൗൺസിലർമാരാണ് സംഭവം കണ്ടത്. തുടർന്ന് പ്രതിഷേധവുമായി ഇവർ രംഗത്തെത്തി. പൊലീസ് കൊടി അഴിച്ചു മാറ്റിയതോടെ നഗരസഭാ ചെയർപേഴ്സൻ്റെ ഓഫീസിന് മുന്നിൽ UDF അംഗങ്ങൾ കുത്തിയിരുന്നു.
എന്നാൽ കൊടികെട്ടിയ സംഭവത്തിന് പിന്നിൽ ബിജെപിയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ബിജെപി പ്രസിഡണ്ടും നഗരസഭാ വൈസ് ചെയർമാനുമായ ഇ കൃഷ്ണദാസ് പറഞ്ഞു. കൊടി കെട്ടിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് KSU, DYFI പ്രവർത്തകരും പ്രതിഷേധിച്ചു.
Published by:
Naseeba TC
First published:
January 11, 2021, 4:25 PM IST